sithara-krishnakumar-

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്‍ണകുമാര്‍. സിത്താരയുടെ മകള്‍ സാവൻ ഋതുവും മലയാളികളുടെ പ്രിയങ്കരിയാണ്. ഇപ്പോഴിതാ സായു എന്ന സാവന് ജന്മദിന ആശംസകളുമായി സിത്താര എഴുതിയ കുറിപ്പാണ് സമൂഹമാദ്ധ്യമങ്ങളിൽ ചര്‍ച്ചയാകുന്നത്. കുഞ്ഞുമണി എന്ന് വിളിച്ചുകൊണ്ടാണ് സിത്താര കുറിപ്പ് തുടങ്ങുന്നത്.

'കുഞ്ഞുമണി, ഞാൻ നിന്നോട് ചിലത് പറയട്ടെ. നിനക്കിന്ന് ഒരു വയസ് കൂടിയിരിക്കുകയാണ്. അതുപോലെ നിന്റെ ഹൃദയവും വലുതായിരിക്കുകയാണ്. അതിനെ നീ സ്നേഹം കൊണ്ട് നിറയ്ക്കുക. എത്രത്തോളം സ്നേഹം നൽകുന്നുവോ അത്രത്തോളം നീ സുന്ദരിയാകും. അത്രയും ആത്മവിശ്വാസവും നിനക്ക് ലഭിക്കും. കൂടുതൽ ശക്തയാകും. സ്നേഹം പകർന്ന് നൽകുന്നതിലും ഹൃദയങ്ങളെ സുഖപ്പെടുത്തുന്നതിലും നീ സന്തോഷം കണ്ടെത്തുക. സായുവിന് ജന്മദിനാശംസകൾ'- സിത്താര കുറിച്ചു.