
ഇന്നാണ് തെന്നിന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും വിവാഹം. മഹാബലിപുരത്തെ ഷെറാട്ടൺ ഫോർപോയിന്റ്സ് റിസോർട്ടിൽവച്ച് നടക്കുന്ന ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം വളരെ കുറച്ചുപേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കാതൽ ബിരിയാണി മുതൽ ബദാം ഹൽവ വരെയാണ് അതിഥികൾക്ക് വിളമ്പുന്നത്. ഭക്ഷണത്തിന്റെ മെനു പുറത്തുവന്നിട്ടുണ്ട്.

ചടങ്ങിലേക്ക് കുറച്ച് പേർക്ക് മാത്രമേ ക്ഷണമുള്ളൂവെങ്കിലും ഒരു ലക്ഷത്തിലധികം പേരാണ് വിവാഹ സദ്യയുണ്ണുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തങ്ങളുടെ വിവാഹദിനം അർത്ഥവത്താക്കണമെന്ന് ഇരുവർക്കും നിർബന്ധമുണ്ടായിരുന്നു. അതിനാലാണ് തങ്ങളുടെ ബിഗ് ഡേ തമിഴ്നാട്ടിലുടനീളമുള്ള 18,000 കുട്ടികൾക്കും ഒരു ലക്ഷം പേർക്കും ഉച്ചഭക്ഷണം നൽകാൻ തീരുമാനിച്ചത്. ആരാധകരുൾപ്പടെ നിരവധി പേരാണ് ലേഡി സൂപ്പർസ്റ്റാറിനെയും വിഗ്നേഷിനെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
നയൻതാര തെന്നിന്ത്യയിലെ മുൻനിര നടിമാരിൽ ഒരാളാണെങ്കിൽ, വിഘ്‌നേഷ് ശിവൻ ചലച്ചിത്ര നിർമ്മാതാവും ഗാനരചയിതാവുമാണ്. 2015ൽ നാനും റൗഡി ധാന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്.