
ഇന്ത്യയിൽ നിലവിൽ ഏറ്റവും മൂല്യമുള്ള കറൻസി എത്രയാണ്? സംശയമെന്ത് രണ്ടായിരം അല്ലേ? ശരിയാണ് രണ്ടായിരം തന്നെയാണ് നിലവിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ മൂല്യമുള്ള കറൻസി. എന്നാൽ പതിനായിരം രൂപയുടെ ഒറ്റക്കറൻസി നോട്ട് നമ്മുടെ രാജ്യത്തുണ്ടായിരുന്നു എന്ന് നിങ്ങളിൽ എത്രപേർക്കറിയാം? 1938ൽ ആണ് ഇന്ത്യയിൽ പതിനായിരത്തിന്റെ കറൻസി നോട്ട് നിലവിലുണ്ടായിരുന്നത്. ആർ.ബി.ഐയുടെ വെബ്‌സൈറ്റിൽ ഇക്കാര്യം വ്യക്തമായി പരാമർശിച്ചിട്ടുണ്ട്.
എന്നാൽ 1938ൽ നിലവിൽ വന്ന ഈ കറൻസി 1946ൽ നിരോധിക്കപ്പെട്ടു. പിന്നീട് 1954ൽ വീണ്ടും നിലവിൽ വരികയും 1978ൽ പിൻവലിക്കുകയുമായിരുന്നു.
നിലവിൽ 10, 20, 50,100, 500, 2000 എന്നിങ്ങനെയാണ് ഇന്ത്യയിൽ നിലവിലുള്ള കറൻസി നോട്ടുകൾ. ഇതിൽ തന്നെ രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി റിസർവ് ബാങ്ക് മാസങ്ങൾക്ക് മുമ്പ് നിറുത്തലാക്കുകയും ചെയ‌്തു.