ടൊവിനോ തോമസ്, ദർശന രാജേന്ദ്രൻ,ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടനും സംവിധായകനും വിനീത് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിയർ ഫ്രണ്ട്. 'തന്മാത്ര'യിലൂടെ അരങ്ങേറ്റം കുറിച്ച അർജുൻലാൽ, 'പട'യിലൂടെ ശ്രദ്ധ നേടിയ അർജുൻ രാധാകൃഷ്ണൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.
അഞ്ചു സുഹൃത്തുക്കളുടെ കഥയും അവർക്കിടയിൽ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ബംഗളൂരു, മുംബെയ്, കൊച്ചി എന്നിവിടങ്ങളിൽ ചിത്രീകരിച്ച ചിത്രം ഹാപ്പി അവേഴ്‌സ് എന്റർടെയ്‌ൻമെന്റ്‌സിന്റെയും ആഷിഖ് ഉസ്‌മാൻ പ്രൊഡക്‌ഷൻസിന്റെയും ബാനറിൽ ഷൈജു ഖാലിദ്, സമീർ താഹിർ, ആഷിഖ് ഉസ്‌മാൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
ഷറഫ്, സുഹാസ് എന്നിവരോടൊപ്പം അർജുൻ ലാലും ചേർന്നാണ് രചന. ഛായാഗ്രഹണം ഷൈജു ഖാലിദ്, സംഗീതം ജസ്‌റ്റിൻ വർഗീസ്, ദീപു ജോസഫാണ് എഡിറ്റർ. ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച 'അയാൾ ഞാനല്ല' എന്ന ചിത്രമാണ് വിനീത് കുമാറിന്റെ ആദ്യ സംവിധാന സംരംഭം.
'ഡിയർ ഫ്രണ്ട്' എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് അർജുൻ രാധാകൃഷ്‌ണനും അർജുൻ ലാലും. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം.
രണ്ടാളുടെയും പേര് ഒന്നായതിനാൽ ലൊക്കേഷനിൽ കൺഫ്യൂഷനുണ്ടായിരുന്നുവെന്നും ഇരുവരുടെയും സ്ഥലപ്പേര് വച്ച് ഒരാളെ ബോംബെ എന്നും മറ്റെയാളെ ബാംഗ്ലൂർ എന്നുമായിരുന്നു വിളിച്ചിരുന്നത്. പ്രേക്ഷകർക്ക് വേണ്ടി അർജുൻ രാധാകൃഷ്ണൻ മിമിക്രിയും അവതരിപ്പിച്ചു. തന്മാത്രയ്ക്ക് ശേഷം വേണ്ടത്ര അവസരങ്ങൾ കിട്ടിയില്ലെന്ന് അർജുൻ ലാൽ വ്യക്തമാക്കി.
അഭിമുഖത്തിന്റെ പൂർണരൂപം കാണാം...
