
സണ്ണി ലിയോൺ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുകയാണ്.
സണ്ണി ലിയോണിനെ മാനേജർ രജനി പൂളിൽ തള്ളിയിടുന്നതാണ് വീഡിയോയിലുള്ളത്. അപ്രതീക്ഷിതമായി വെള്ളത്തിൽ വീണ നടി ദേഷ്യത്തിൽ ചെരുപ്പ് രജനിക്ക് നേരെ വലിച്ചെറിയുകയാണ്. ചുറ്റുമുള്ളവർ ചിരിക്കുകയും ചെയ്യുന്നു.
രസകരമായ കമന്റുകളുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയത്. നടിയുടെ പ്രതികാരം തീരെ കുറഞ്ഞുപോയെന്നുമൊക്കെയാണ് കമന്റ്. തന്റെ ജീവനക്കാരോട് വളരെ സ്‌നേഹത്തോടെ പെരുമാറുന്നയാളാണ് സണ്ണി ലിയോൺ എന്നാണ് വീഡിയോ തെളിയിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്.