scholarship

തിരുവനന്തപുരം: ജീവന് ഭീഷണിയായ രോഗങ്ങളുള്ളവരുടെ(നിർധനരായ കിടപ്പു രോഗികളുടെ) മക്കളുടെ തുടർവിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി ആർ ട്രീ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള പ്രഥമ സ്കോളർഷിപ്പ് പ്രഖ്യാപനവും ആർ ട്രീ ഫൗണ്ടേഷന്റെ നവീകരിച്ച ലോഗോ പ്രകാശനവും ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.

അംഗീകൃത സ്കൂളുകളിലും കോളേജുകളിലും പ്ലസ് വൺ, പ്ലസ് ടു, ബിരുദ കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന അർഹരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫോം (ഫോർമാറ്റ് പ്രകാരം) പൂരിപ്പിച്ച് എസ് എസ് എൽ സി സർട്ടിഫിക്കറ്റിന്റെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, തുടർ വിദ്യാഭ്യാസത്തിന് തിരഞ്ഞെടുത്ത കോഴ്‌സിൻ്റെ രേഖകൾ , മാതാപിതാക്കളുടെ മെഡിക്കൽ രേഖകൾ എന്നിവ സഹിതം treefoundation@gmail.com എന്ന ഇ-മെയിൽ വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക്: 9188035450, 8943455543 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.