
മോണ്ടിയ വൈറ്റി (വെള്ള ഇഞ്ചി) Mondia whitei
തെക്കൻ സഹാറൻ ആഫ്രിക്കയിൽ കണ്ടുവരുന്ന സസ്യവിഭാഗമാണ് മോണ്ടിയ വൈറ്റി അഥവാ വെള്ള ഇഞ്ചി. നിരവധി രോഗങ്ങൾക്ക് ഔഷധമാണ് ഈ ചെടി. അപ്പറ്റൈറ്റിസ് മാറുന്നതിനും, വന്ധ്യതയ‌്ക്കും ഏറെ ഫലപ്രദമാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ചെടിയുടെ വേരാണ് വന്ധ്യതാ ചികിത്സയ‌്ക്കായി ഉപയോഗിക്കുന്നത്. ബീജ വർദ്ധനവിന് ഉത്തമമായ പ്രതിവിധിയാണ് മോണ്ടിയ വൈറ്റി.
നട്ട് മെഗ് Nutmeg
ഏറ്റവും മികച്ച വയാഗ്രകളിൽ ഒന്നായാണ് നട്ട് മെഗിനെ വിലയിരുത്തുന്നത്.
ട്രിബുലസ് ടെറസ്‌ട്രിസ് Tribulus terrestris
മഞ്ഞ നിറമുള്ള പൂക്കളാണ് ഈ ചെടികൾക്കുള്ളത്. മണ്ണിൽ പറ്റിപ്പിടിച്ചു വളരുന്ന ഇവ ലാന്റ് കാൽട്രോപ്‌സ് എന്നും അറിയപ്പെടുന്നു. പുരുഷ ലൈംഗിക ഹോർമോണായ ടെസ്‌റ്റോസ്‌റ്റിറോൺ ഉയർത്തുന്നതിൽ ഫലപ്രദമാണ്.
ഗിൻസെംഗ് Ginseng
ബിസി 3500 വർഷം മുമ്പ് തന്നെ ചൈനയിൽ ലൈംഗിക ഉത്തേജനത്തിനായി ഉപയോഗിച്ചുവന്ന സസ്യവർഗമാണ് ഗിൻസെംഗ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ലൈംഗിക സംതൃപ്‌തി നൽകുന്ന ഉത്തേജനമായിട്ടാണ് ഗിൻസെംഗ് വിശേഷിപ്പിക്കപ്പെടുന്നത്.