
വെെദ്യസഹായം ആവശ്യമുള്ളപ്പോൾ മനുഷ്യർ ആശുപത്രിയിൽ പോകാറുണ്ട്. വളർത്ത് മൃഗങ്ങൾക്ക് പരിക്കോ അസുഖങ്ങളോ മറ്റോ വന്നാലും ആശുപത്രിയിൽ എത്തിക്കും. എന്നാൽ നോക്കാനാരുമില്ലാത്ത വന്യമൃഗങ്ങൾ ഒന്നും ചെയ്യാനാകാതെ കഷ്ടപ്പെടാറാണ് പതിവ്. എന്നാൽ പതിവിന് വിപരീതമായി ആശുപത്രിയിലെത്തിയ ഒരു കുരങ്ങിന്റെ വീഡിയോയാണ് ഇപ്പോൾ വെെറലാകുന്നത്.
മുറിവേറ്റ കുഞ്ഞിനെ ചികിത്സിക്കാനായി കുഞ്ഞിനെയും കൊണ്ട് ബീഹാറിലെ ഒരു ക്ലിനിക്കിലേക്ക് കുരങ്ങ് എത്തി. ഡോ. എസ്.എം അഹമ്മദിന്റെ ക്ലിനിക്കിലാണ് കുരങ്ങ് എത്തിയത്.
കുറച്ച് കുട്ടികൾ മൃഗത്തെ പിന്തുടരുകയും കല്ലെറിയുന്നതും താൻ കണ്ടുവെന്നും കുരങ്ങിനെയും കുഞ്ഞിനെയും ക്ലിനിക്കിലേക്ക് കയറ്റിയെന്നും ഡോക്‌ടർ പറഞ്ഞു. മുറിവ് ചികിത്സിച്ചെന്നും കുറച്ച് കഴിഞ്ഞ് കുരങ്ങും കുഞ്ഞും പോയെന്നും ഡോക്‌ടർ കൂട്ടിച്ചേർത്തു.
बिहार के सासाराम में आज एक बंदर अपने घायल बच्चे को लेकर एक डॉक्टर के क्लिनिक में पहुँच गया और इलाज कराने के बाद वहाँ से निकला @ndtvindia @Anurag_Dwary pic.twitter.com/kI7LIpvQw5
— manish (@manishndtv) June 8, 2022