കോവിഡിന്റെ കഥ കഴിഞ്ഞു എന്ന് ആശ്വസിച്ച മലയാളികളെ വീണ്ടും ആശങ്കയിലാഴ്ത്തുക ആണ് കഴിഞ്ഞ ഒരാഴ്ച കാലത്തെ കോവിഡ് കണക്കുകള്‍. ഒരാഴ്ചയായി സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരത്തിനു മുകളിലാണ്.

ജൂണ്‍ നാലിന് അത് 1544 വരെയായി. ഓരോ ദിവസവും ഈ കണക്ക് കൂടിക്കൂടി വരികയാണ്. രണ്ടര മാസത്തിനു ശേഷമാണ് പ്രതിദിന കോവിഡ് ബാധിതര്‍ ആയിരത്തിനു മുകളിലാകുന്നത്. ഇതിനൊപ്പം മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ന് മുകളിലാകുകയും ചെയ്തു.