monkeypox

ജനീവ: ആഫ്രിക്കൻ ഭൂഖണ്ഡത്തിന് പുറത്ത് 29 രാജ്യങ്ങളിലായി സ്ഥിരീകരിച്ച മങ്കിപോക്സ് കേസുകളുടെ എണ്ണം 1,000 കടന്നതായി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ). സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും വ്യാപനം തടയുന്നതിന് മുൻകരുതൽ സ്വീകരിക്കാൻ വിവിധ രാജ്യങ്ങളോട് അഭ്യർത്ഥിക്കുന്നതായും ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസിസ് പറഞ്ഞു.

നിരവധി കേസുകൾ നിരീക്ഷണത്തിലാണ്. മങ്കിപോക്സ് ബാധിച്ച് ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. മങ്കിപോക്സ് കേസുകൾ മുമ്പ് സ്ഥിരീകരിച്ചിട്ടില്ലാത്ത രാജ്യങ്ങളിൽ ഇപ്പോൾ രോഗം കണ്ടെത്തുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ടെന്നും ഗെബ്രിയേസിസ് പറഞ്ഞു.