ആട്, തേക്ക് ,മാഞ്ചിയം മുതൽ മലയാളി പറ്റിക്കപ്പെട്ട വൻതട്ടിപ്പുകൾക്ക് കണക്കില്ല. എത്രകൊണ്ടാലും പഠിക്കില്ലെന്ന് പറയും പോലെയാണ് തട്ടിപ്പുകൾക്ക് ഇരയാവുന്ന മലയാളിയുടെ കാര്യം.

എത്രയും പെട്ടെന്ന് കാശുണ്ടാക്കണമെന്ന അതിമോഹമാണ് ഇത്തരം തട്ടിപ്പുകൾക്ക് തലവയ്ക്കാനുള്ള പ്രധാന കാരണം. ഇതാ വീണ്ടുമൊരു വൻ തട്ടിപ്പ്. 2,000 കോടി തട്ടിയവർ കാണാമറയത്ത്. അന്വേഷണം നിലച്ചു.