ബിഗ് ബോസിൽ ഏറെ ആരാധകരുള്ള താരങ്ങളാണ് ദിൽഷയും റോബിനും. ഇരുവരും തമ്മിലുള്ള ബിഗ്‌ബോസിലെ സൗഹൃദം ഏറെ ശ്രദ്ധനേടിയിരുന്നു. ദിൽഷ ഗെയിമിൽ തുടരുകയാണെങ്കിലും ഡോ.റോബിൻ രാധാകൃഷ്ണൻ പുറത്തായിട്ടുണ്ട്. മത്സരാർത്ഥിയായ റിയാസിനെ ശാരീരികമായി ഉപദ്രവിച്ചതിന്റെ പേരിലാണ് റോബിനെ പുറത്താക്കിയത്.

മുൻ സീസണിൽ പേർളി- ശ്രീനിഷ് പ്രണയം സംഭവിച്ചത് പോലെ ദിൽഷയും റോബിനും ഒന്നിക്കുമോയെന്ന ആകാംക്ഷയിൽ ആരാധകർ ഇരിക്കുന്ന സമയത്തായിരുന്നു റോബിൻ പുറത്തായത്. ഇപ്പോഴിതാ ബിഗ്‌ബോസിലെ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് റോബിൻ. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിലാണ് റോബിന്റെ പ്രതികരണം.

'എല്ലാവരും വെറുക്കുന്ന ഒരാളെ ദിൽഷ എന്തിന് സപ്പോർട്ട് ചെയ്യുന്നു എന്ന ചോദ്യം പലകുറി കേട്ടതാണ്. ഇടയ്ക്ക് വന്ന് ഫ്രണ്ട്സ് അല്ലേ എന്ന് ദിൽഷ ചോദിക്കാറുണ്ട്. ദിൽഷ റിയലാണ്, ജെനുവിനാണ് കൂടാതെ പാവമാണ്. ഞാൻ ഒരു പെൺകുട്ടിയെയും ഇത്ര അടുത്ത് അറിഞ്ഞിട്ടില്ല. എനിക്ക് ദിൽഷ ഭയങ്കര കംഫർട്ടബിളായി തോന്നി. എനിക്ക് പുള്ളിക്കാരിയെ ഇഷ്ടപ്പെട്ടു.

ചില സമയത്ത് ബ്ലസ്‌ലിയോട് ദേഷ്യം തോന്നാറുണ്ട്. ഞാൻ ഭയങ്കര പൊസസീവാണ്. എപ്പോഴെങ്കിലും ഗ്യാപ് കിട്ടിയാൽ ബ്ലസ്‌ലി ദിൽഷയെ വിളിച്ചുകൊണ്ട് പോയി സംസാരിക്കും. ഞാൻ കടിച്ച് പിടിച്ചൊക്കെ ഇരിക്കും. ദിൽഷയുടെ വീട്ടുകാർക്ക് പ്രശ്നമില്ല. അവളുടെ അനിയത്തിയോട് സംസാരിച്ചു. ദിൽഷയുടെ തീരുമാനമാണ് അവർക്ക് അറിയേണ്ടത്. ദിൽഷ പുറത്ത് വരുമ്പോൾ ആൾക്കൂട്ടത്തിൽ വച്ചൊന്നും പ്രപ്പോസ് ചെയ്യാനാകില്ല. ദിൽഷ ആയോണ്ട് ഞാൻ ചമ്മിപ്പോകാനാണ് സാദ്ധ്യത'- റോബിൻ പറഞ്ഞു.

robin-dilsha-bleslee