ഭൂമിക്കു പുറത്ത് ഒരു മനുഷ്യക്കോളനി, എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ അതിനുള്ള തയ്യാറെടുപ്പിൽ ആണ് ശാസ്ത്രജ്ഞർ. ഇതിന് വോണ്ടി മുന്നോട്ട് വരുന്നത് നാസയും സ്‌പേയ്സ്എക്സും അടക്കമുള്ള കമ്പനികളാണ്. സിനിമയിൽ ആണ് ഇത്തരം കാഴ്ച്ചകൾ നമ്മൾ കണ്ടിരിക്കുന്നത്.

mars

എന്നാൽ, സിനിമ പോലെ എളുപ്പം അല്ല യാഥാർത്ഥ്യം. ഭൂമിയിൽ നിന്ന് ചൊവ്വയിലേക്ക് എത്തണമെങ്കിൽ ഒൻപത് മാസം വേണമെന്നാണ് സ്‌പേസ് കോം പറയുന്നത്. തിരിച്ച് എത്തണമെങ്കിൽ 21 മാസം വേണം. കാരണം ഭൂമിയും ചൊവ്വയും അനുകൂല സ്ഥിതിയിൽ ആയിരിക്കമ്പോൾ വേണം തിരിച്ചു പുറപ്പെടാൻ. ഇതിന് മൂന്നു മാസം കഴിയണം. ചുരുക്കി പ്പറഞ്ഞാൽ, ചൊവ്വയിലേക്കു പോകുന്ന പേടകം ഈ കാലമത്രയും സ്വയം പര്യാപ്തത ഉള്ളതായിരിക്കണം.