കളി ഇന്ത്യന്‍ സൈന്യത്തോട് വേണ്ട. കാരണം ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കം സുശക്തമാണ്, മികവുറ്റത് ആണ്. നമുക്കറിയാം കശ്മീര്‍ ഇപ്പോള്‍ കലുഷിതമാണ്, അശാന്തമാണ്. കശ്മീരി പണ്ഡിറ്റുകളെ തിരഞ്ഞു പിടിച്ചുളള ആക്രമണങ്ങളും, നുഴഞ്ഞു കയറ്രവും കളളകടത്ത് സംഘത്തിന്റെ തേര്‍വാഴ്ചയും എല്ലാം അശാന്തി തന്നെ ആണ് ജനിപ്പിക്കുന്നത്.

പക്ഷേ ഇന്ത്യന്‍ സൈന്യം സദാ ജാഗരൂകനാണ്. ഓരോ അടിയ്ക്കും തിരിച്ചടി ശക്തമായി കനത്ത പ്രഹരത്തില്‍ തന്നെ ആണ് ഇന്ത്യന്‍ സേന നല്‍കി വരുന്നത്. അതെ കശ്മീരില്‍ ഭീകരര്‍ക്കെതിരെ സുരക്ഷാസേന നടത്തുന്നത് അതിവേഗത്തില്‍ നിര്‍ണ്ണായക നീക്കങ്ങള്‍ ആണ്.