
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
2022 ജൂൺ 10-1197 ഇടവം 27 വെള്ളിയാഴ്ച (പുലർച്ചെ 4 മണി 25 മിനിറ്റ് 47 സെക്കന്റ് വരെ അത്തം ശേഷം ചിത്തിര നക്ഷത്രം )
അശ്വതി: വ്യാപാരങ്ങള്‍ പുരോഗതി നേടും. സാമൂഹിക സാംസ്‌കാരിക രംഗത്ത് അസാധാരണമായ ചില മാറ്റങ്ങള്‍ കാണുന്നു. ചില രംഗത്ത് വളരെയധികം ധ്രുവീകരണം കാണാനിടയുണ്ട്.
ഭരണി: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പില്‍ വരുത്തും. തൊഴില്‍രംഗത്ത് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ തൊഴില്‍ മേഖലയില്‍ പ്രവേശിക്കുന്നതിന് കഴിയും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും.
കാര്‍ത്തിക: വിവാഹാലോചനകളില്‍ അനുകൂല ഫലങ്ങള്‍ ഉണ്ടാകും. വിദേശയാത്ര, തൊഴിലിന് ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. ഗൃഹ നിര്‍മ്മാണത്തിന് സാദ്ധ്യതയുണ്ട്. ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക.
രോഹിണി: പൊതുവെ ഗുണദോഷ സമ്മിശ്രാവസ്ഥ നിലനില്‍ക്കും. കര്‍മ്മരംഗത്ത് അനുകൂലമായ മാറ്റങ്ങള്‍ പലതുമുണ്ടാകും.നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് ശ്രമിക്കും. മന്ദത നിലനില്‍ക്കുമെങ്കിലും പരിശ്രമങ്ങളില്‍ വിജയിക്കും.
മകയിരം: വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ മുന്നോട്ടു പോകുന്നതിന് സാധിക്കും.വീട്ടമ്മമാര്‍ക്ക് അഭീഷ്ടസിദ്ധിയുണ്ടാകും. പുതിയ ഗൃഹ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് താമസം തുടങ്ങും. പുതിയ ഗൃഹോപകരണങ്ങള്‍, വാഹനം ഇവ നേടും.
തിരുവാതിര: തൊഴില്‍രംഗത്ത് ഗുണകരമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകും. ധനപരമായ നേട്ടങ്ങള്‍ കൈവരും. പുതിയ പ്രവര്‍ത്തന മേഖലയില്‍ പ്രവേശിക്കുന്നതിന് കഴിയും. നൂതന സംരംഭങ്ങള്‍ തുടങ്ങും. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമായ ദിവസം.
പുണര്‍തം: കലാ രംഗത്തുള്ളവര്‍ക്ക് അപൂര്‍വമായ ചില അവസരങ്ങള്‍ കൈവരുന്നതിനും സാദ്ധ്യത. സാമ്പത്തികരംഗം പുത്തന്‍ ഉണര്‍വിലേക്ക് കുതിക്കും. കാര്‍ഷിക പുരോഗതിയുണ്ടാകും.
പൂയം: സന്ധിവാതങ്ങള്‍, ഉദര വിഷമതകള്‍ തുടങ്ങിയ പ്രയാസങ്ങള്‍ ഉണ്ടാകാം. വ്യാപാരികൾക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും ഗുണദോഷ സമ്മിശ്ര ഫലങ്ങള്‍ ഉണ്ടാകും. ഏതു കാര്യത്തിലും വളരെ ശ്രദ്ധ പാലിക്കുക.
ആയില്യം: പ്രണയ സാഫല്യമുണ്ടാകാം. വിവാഹാലോചനകളില്‍ തീരുമാനമുണ്ടാകും. പൊതുവെ ഗുണദോഷ സമ്മിശ്രാവസ്ഥ ഉണ്ടാകുന്ന സ്ഥിതിയാണ്. സ്വയംതൊഴില്‍, വ്യാപാരം ഇവ ചെയ്യുന്നവര്‍ വളരെ ജാഗ്രത പാലിച്ചില്ലെങ്കില്‍ നഷ്ടസാദ്ധ്യത കാണുന്നു.
മകം: ജോലിയില്‍ പ്രതീക്ഷിച്ചത്ര നേട്ടങ്ങള്‍ ഉണ്ടാകുകയില്ല. ഉദ്യോഗസ്ഥര്‍ക്ക് പ്രതികൂലമായ സ്ഥാന ചലനങ്ങള്‍ ഉണ്ടാകാം. വിദ്യാര്‍ത്ഥികള്‍ വളരെ ജാഗ്രത പാലിച്ചില്ലെങ്കില്‍, പരാജയ സാദ്ധ്യത കാണുന്നു.
പൂരം: ഉദ്യോഗസ്ഥര്‍ക്ക് തൊഴില്‍ പരമായ അസ്വസ്ഥത. ശാരീരികമായ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നതിന് സാദ്ധ്യത. അപ്രതീക്ഷിതമായ വീഴ്ച, പരിക്കുകള്‍ ഇവ ഉണ്ടാകാതെ ശ്രദ്ധിക്കുക. അവിചാരിത തടസങ്ങള്‍ പല കാര്യത്തിലും ഉണ്ടാകാം.
ഉത്രം: തൊഴില്‍ രംഗത്ത് അസ്ഥിരത ഉടലെടുക്കുന്നതിന് സാദ്ധ്യത. നൂതന സംരംഭങ്ങള്‍ തുടങ്ങാവുന്ന സമയമല്ല. സ്വജനകലഹം, ബന്ധുവിരോധം, മറ്റ് അസ്വസ്ഥതകള്‍ ഇവയൊക്കെ ഉണ്ടായേക്കാം. ഉദ്യോഗസ്ഥര്‍ക്ക് വകുപ്പുതല നടപടികളോ ശാസനയോ നേരിടേണ്ടതായി വരാം.
അത്തം: പൊതുവെ അപ്രതീക്ഷിതമായ തടസങ്ങള്‍ പല കാര്യത്തിലും ഉണ്ടാകുമെങ്കിലും അതിനെ മറികടക്കുന്നതിന് സാധിക്കും. നൂതനമായ പ്രവൃത്തി മേഖലയില്‍ പരീക്ഷണം നടത്തുന്നതിന് തീരുമാനിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ ഗുണാനുഭവങ്ങള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ സ്ഥാനമാറ്റങ്ങള്‍ ലഭിക്കും.
ചിത്തിര: വ്യാപാര രംഗത്തുള്ളവര്‍ക്ക് നേട്ടങ്ങള്‍ കൈവരിക്കാനാകും. പുതിയതും വിസ്തൃതവുമായ ഗൃഹമോ ഫ്‌ളാറ്റോ വാങ്ങും. വീട്ടമ്മമാര്‍ക്ക് നൂതന വസ്ത്രാഭരണങ്ങള്‍, ഗൃഹോപകരണങ്ങള്‍ ഇവ ലഭിക്കും. വിദേശ തൊഴിലിന് ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും.
ചോതി : അശ്രദ്ധയും ആലോചനക്കുറവും നിമിത്തം ചില നഷ്ടങ്ങള്‍ സംഭവിക്കുന്നതിനിടയുണ്ട്. കൂടുതല്‍ ജാഗ്രത പാലിക്കുക. വീട്ടമ്മമാര്‍ക്ക് പുതിയ വസ്ത്രാഭരണങ്ങള്‍ ലഭിക്കും. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ അമിതവ്യയം ഉണ്ടാകാതെ സൂക്ഷിക്കുക.
വിശാഖം: ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകാനിടയുണ്ട്. പ്രതീക്ഷിക്കാതെ ചില കാര്യങ്ങളില്‍ അനുകൂലമാറ്റങ്ങള്‍ വന്നുചേരും. വിദേശ യാത്ര, തൊഴില്‍ ഇവയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല നേട്ടങ്ങള്‍ കൈവരിക്കുവാനാകും.
അനിഴം: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പിലാകും. തൊഴില്‍ രംഗത്ത് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ വന്നു ചേരും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല പുരോഗതിയുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ മാറ്റങ്ങളും സ്ഥാനക്കയറ്റവും ലഭിക്കും.
കേട്ട: വിവാഹാലോചനകളില്‍ തീരുമാനം ഉടനുണ്ടാകും. ഏതു കാര്യത്തിലും അനുകൂല വ്യതിയാനങ്ങള്‍ പ്രതീക്ഷിക്കാം.വിദേശതൊഴിലിന് ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കുന്നതാണ്. ഗൃഹനിര്‍മ്മാണം നടത്തുന്നവര്‍ പാഴ് ചെലവും സ്തംഭനാവസ്ഥയും ഉണ്ടാകാതെ ജാഗ്രത പാലിക്കണം.
മൂലം: ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പിലാകും. ധനപരമായ നേട്ടങ്ങള്‍ വന്നുചേരുന്നതാണ്. നൂതന സംരംഭങ്ങള്‍ തുടങ്ങും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നേട്ടങ്ങള്‍ ഉണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമാറ്റങ്ങള്‍, സ്ഥാനപ്രാപ്തി ഇവ ഉണ്ടാകുന്നതിന് സാദ്ധ്യത.
പൂരാടം: കുടുംബത്തിലെ സ്വസ്ഥത നിലനിര്‍ത്തുവാന്‍ വിട്ടുവീഴ്ചകൾക്ക് തയ്യാറാകും, ഏതു കാര്യത്തിലും ഗുണാത്മക മാറ്റങ്ങള്‍ സംഭവിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം നേട്ടങ്ങള്‍ ലഭിക്കുന്നതാണ്. സ്വപ്രയത്‌നത്താല്‍ സകല തടസങ്ങളും മറികടന്ന് ഉയര്‍ച്ച നേടുവാന്‍ സാധിക്കും.
ഉത്രാടം: മനസിന്റെ ആഗ്രഹങ്ങള്‍ സാധിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങും. കര്‍മ്മ രംഗത്ത് വളരെ പുരോഗതി നേടും.വിദ്യാര്‍ത്ഥികള്‍ക്ക് വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകും. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും വ്യാപാരരംഗത്തുള്ളവര്‍ക്കും നല്ല പുരോഗതി നേടാനാകും.
തിരുവോണം: തൊഴില്‍ രംഗത്ത് വളരെ നേട്ടങ്ങള്‍ കൈവരിക്കും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ഏതു കാര്യത്തിലും അനുകൂലമായ മാറ്റം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല പുരോഗതി നേടാനാകും. ഉദ്യോഗസ്ഥര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ വന്നുചേരും. വിദേശ തൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും.
അവിട്ടം: ആരോഗ്യവിഷയങ്ങളില്‍ വളരെ ശ്രദ്ധിക്കുക. അപ്രതീക്ഷിത രോഗങ്ങള്‍ക്കു സാദ്ധ്യത. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം,മനഃക്ലേശങ്ങള്‍, അലച്ചില്‍ ഇവയൊക്കെ വന്നു ഭവിച്ചേക്കാവുന്നതാണ്. വളരെ ശ്രദ്ധയോടെ മുന്നോട്ടു പോവുക.
ചതയം: സര്‍വകാര്യ തടസങ്ങള്‍ ഉണ്ടാകുന്നതിന് സാദ്ധ്യത കാണുന്നു. തൊഴില്‍ രംഗത്ത് പലവിധ പ്രതിസന്ധികള്‍ വന്നുചേരാനിടയുണ്ട്. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, അലച്ചില്‍ ഇവ ഉണ്ടാകാം. വിദ്യാര്‍ത്ഥികള്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ പരാജയ സാദ്ധ്യതയാണുള്ളത്.
പൂരുരുട്ടാതി: വീട്ടമ്മമാര്‍ക്ക് ശാരീരിക വിഷമതകള്‍, വീഴ്ച, പരിക്ക് ഇവയ്ക്കു സാദ്ധ്യത. അന്യരാജ്യത്ത് ജോലി ചെയ്യുന്നവര്‍ വളരെ സൂക്ഷിച്ചില്ലെങ്കില്‍ ചില പ്രയാസങ്ങള്‍ ഉണ്ടാകുവാനിടയുണ്ട്. കര്‍മ്മരംഗത്ത് തടസങ്ങളും മറ്റു പ്രയാസങ്ങളും ഉണ്ടായേക്കാം.ധനനഷ്ടങ്ങള്‍ ഉണ്ടാകും.
ഉത്രട്ടാതി: ഇച്ഛാഭംഗവും മനോമാന്ദ്യവും വരാം. വിദേശ തൊഴിലിന് ശ്രമിക്കുന്നവര്‍ക്ക് തടസവും ധനനഷ്ടവും വരാനിടയുണ്ട്.കടബാദ്ധ്യത വര്‍ദ്ധിക്കാതെ സൂക്ഷിക്കുക. ഗൃഹനിര്‍മ്മാണം പകുതിയില്‍ നിന്നും പോകുന്നതിനോ, ഭീമമായ പാഴ്ചിലവുകൾ ഉണ്ടാകുന്നതിനോ സാദ്ധ്യത കാണുന്നു.
രേവതി: വ്യാപാര രംഗത്തുള്ളവര്‍ക്ക് നഷ്ടസാദ്ധ്യത കാണുന്നു. ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ ശ്രദ്ധിക്കുക. അന്യദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അപ്രതീക്ഷിത ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ആരോഗ്യ കാര്യങ്ങളില്‍ വളരെ ജാഗ്രത ആവശ്യമുള്ള സമയം ആണ്.