nayanthara

ആരാധകർ ഏറെ കാത്തിരുന്ന ദിനമാണിന്ന്. പ്രിയതാരം നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹ ദിനം. അതീവ സുരക്ഷയോടെ മഹാബലിപുരത്ത് നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറലായി കഴിഞ്ഞിരിക്കുകയാണ്. നയൻതാരയും വിഘ്‌നേശ് ശിവനും തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രങ്ങൾ പുറത്തു വിട്ടത്. നിമിഷങ്ങൾക്കകം ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു.

nayan

വിഘ്‌നേശ് ശിവന് താലി കൈമാറിയത് സൂപ്പർ സ്റ്റാർ രജനികാന്താണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. ഷാരൂഖ് ഖാൻ, മണിരത്നം, ബോണി കപൂർ, അജിത് കുമാർ, ഇളയദളപതി വിജയ്, നടൻ ദിലീപ് തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.

nayan

മഹാബലിപുരത്തെ ഷെറാട്ടൺ ഫോർപോയിന്റ്സ് റിസോർട്ടിൽവച്ച് നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം വളരെ കുറച്ചുപേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കാതൽ ബിരിയാണി മുതൽ ബദാം ഹൽവ വരെയാണ് അതിഥികൾക്ക് വിളമ്പിയത്. 2015ൽ നാനും റൗഡി ധാന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്.

nayan