ആസിഫ് അലി, നിമിഷ സജയൻ, ആന്റണി വർഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് ഒരുക്കിയ ചിത്രമാണ് ഇന്നലെ വരെ. സോണി ലിവിലൂടെയാണ് ചിത്രം റിലീസായത്.

ഫീൽഗുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിസ്‌ജോയിയുടെ ആദ്യ ത്രില്ലർ ചിത്രം കൂടിയാണ് ഇന്നലെ വരെ. ആദ്യമായാണ് ആസിഫ് അലി ചിത്രം നേരിട്ട് ഒ.ടി.ടി സ്ട്രീം ചെയ്യുന്നത്. ബോബി - സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് കഥ.

innale-vare

ഛായാഗ്രഹണം ബാഹുൽ രമേഷ്. പശ്ചാത്തല സംഗീതം ഫോർ മ്യൂസിക്. സെൻട്രൽ അഡ്വർടൈസിംഗ് ഏജൻസിയുടെ ബാനറിൽ മാത്യു ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സിനിമയ്‌ക്കുള്ളിലെ സൂപ്പർസ്റ്റാറിന്റെ കഥയാണ് 'ഇന്നലെ വരെ' പറയുന്നത്. ത്രില്ലർ വിഭാഗത്തിലെത്തുന്ന ചിത്രം മികച്ച രീതിയിൽ ഒരുക്കാൻ സംവിധായകനായി. ആസിഫ് അലി, നിമിഷ സജയൻ, ആന്റണി വർഗീസ് എന്നിവർ ഗംഭീര പ്രകടനമാണ് ചിത്രത്തിൽ നടത്തിയിരിക്കുന്നത്.

ചിത്രത്തിന്റെ വിശദമായ റിവ്യൂ കാണാം...