
സൈക്കിളോടിക്കുന്ന ഗൊറില്ലയെ കണ്ടിട്ടുണ്ടോ... അതും കൂളായി... എന്നാൽ അത്തരമൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. എവിടുന്നോ കിട്ടിയ ഒരു സൈക്കിളിൽ കയറി അടിപൊളിയായി ഓടിച്ചു വരികയാണ് കക്ഷി. സംഗതി കണ്ട് ഞെട്ടൽ മാറുന്നതിന് മുന്നേ തന്നെ മറ്റൊരു കാര്യം കൂടി നടന്നു. പെട്ടെന്ന് ബാലൻസ് തെറ്റി സൈക്കിളും ഗൊറില്ലയും താഴെ വീണു. അതോടെ ദേഷ്യം വന്ന കക്ഷി ഒറ്റ ചവിട്ടിന് സൈക്കിൾ തട്ടി തെറിപ്പിക്കുകയായിരുന്നു.
ഐഎഫ്എസ് ഓഫീസറായ സമ്രാട്ട് ഗൗഡയും തന്റെ ട്വിറ്റർ അക്കൗണ്ടിൽ വീഡിയോ പങ്കുവച്ചിട്ടുണ്ട്. സ്റ്റുപ്പിഡ് സൈക്കിൾ എന്നാണ് അദ്ദേഹം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. വെറും ഒമ്പത് സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ അറുപതിനായിരിത്തിലധികം ആളുകൾ ഇതിനോടകം കണ്ടു കഴിഞ്ഞു.
അതേസമയം, ഇത് ഒറിജിനിൽ ഗൊറില്ല തന്നെയാണോ അതോ ഗൊറില്ലയെ പോലെ വേഷമിട്ടിരിക്കുന്ന ആളാണോയെന്ന് ചോദിക്കുന്നവരും കുറവല്ല. ഗൊറില്ലയാണെങ്കിൽ ആരാണ് കക്ഷിയെ സൈക്കിളിംഗ് പഠിപ്പിച്ചതെന്നും സംശിക്കുന്നവരുണ്ട്. എന്തായാലും സൈക്കിൾ ചവിട്ടുന്ന ദൃശ്യങ്ങൾ നോക്കിയാൽ സമീപത്ത് മറ്റൊരു ഗൊറില്ലയിരിക്കുന്നതും കാണാം.
Stupid cycle 😡!!!..........😃 pic.twitter.com/hGXZBEGSL7
— Dr.Samrat Gowda IFS (@IfsSamrat) June 8, 2022