
ബീജിംഗ് : ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി എയർ ഫോഴ്സിന്റെ ജെ - 7 വിമാനം ജനവാസമേഖലയിൽ തകർന്നുവീണ് ഒരു പ്രദേശവാസി കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ പരിശീലന പറക്കലിനിടെ ഹ്യൂബെയ് പ്രവിശ്യയിലെ ഷിയാംഗ്യാംഗിലാണ് അപകടമുണ്ടായത്. തുടർന്നുണ്ടായ തീപിടിത്തത്തിൽ നിരവധി വീടുകൾക്ക് കേടുപാടുണ്ടായി. രണ്ട് പേർക്ക് പരിക്കേറ്റു. അപകടത്തിന് തൊട്ടുമുമ്പെ പാരഷ്യൂട്ട് ഉപയോഗിച്ചതിനാൽ പൈലറ്റ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.