ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എം.പിമാർക്ക് പാർലമെന്റും എം.എൽ.എമാർക്ക് നിയമസഭകളുമാണ് വോട്ടെടുപ്പ് കേന്ദ്രങ്ങൾ. മുൻകൂർ അനുമതിയോടെ കേന്ദ്രങ്ങൾ മാറ്റാം. രഹസ്യ വോട്ടെടുപ്പായതിനാൽ ബാലറ്റ് പ്രദർശിപ്പിച്ചാൽ അസാധുവാകും. വോട്ട് രേഖപ്പെടുത്തുന്നതിന് പേന വോട്ടെടുപ്പ് അധികാരിയിൽ നിന്ന് ലഭിക്കും. അംഗങ്ങൾ സ്വന്തം പേന ഉപയോഗിച്ചാൽ അസാധുവാകും.

 നാമനിർദ്ദേശ പത്രികസമർപ്പണം ഡൽഹിയിൽ

 50 ഇലക്ടറൽ കോളേജ് അംഗങ്ങൾ നിർദ്ദേശിക്കണം , 50പേർ പിന്താങ്ങണം

 രാഷ്‌ട്രീയ പാർട്ടികൾക്ക് വിപ്പ് നൽകാനാവില്ല

 കോഴ, സ്വാധീനിക്കൽ എന്നിവ റിപ്പോർട്ട് ചെയ്‌താൽ തിരഞ്ഞെടുപ്പ് റദ്ദാകും

 കൊവിഡ് പ്രോട്ടോക്കോൾ പാലിക്കും

 പ്ളാസ്റ്റിക്കില്ല, പരിസ്ഥിതി സൗഹൃദ വസ്‌തുക്കൾ മാത്രം

 ഇലക്‌ടറൽ കോളേജ്:

പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങൾ

നിയമസഭാംഗങ്ങൾ

 വോട്ടവകാശമില്ലാത്തവർ: നോമിനേറ്റഡ് അംഗങ്ങൾ, എം.എൽ.സിമാർ

 എം.പിമാർ- 776

എം.എൽ.എമാർ- 4,033

 വോട്ട് മൂല്യം:

എം.പിമാർ- 5,43,200,

എം.എൽ.എമാർ- 5,43,231

ആകെ മൂല്യം- 10,86,431

 2017ൽ രാംനാഥ് കോവിന്ദിന് ലഭിച്ച വോട്ട്: 65.65 %