covid-updates

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൊവിഡ് കേസുകൾ രണ്ടായിരം കടന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരം കടക്കുന്നത്. 2415 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൂടുതൽ രോഗികൾ എറണാകുളത്താണ്. 796 പേർ. തിരുവനന്തപുരം ജില്ലയിൽ 368 പേർക്കും കോട്ടയത്ത് 260 പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ദേശീയ തലത്തിലും പ്രതിദിന രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 38 ശതമാനമാണ് കേസുകളിൽ വർദ്ധനയുണ്ടായത്. 24 മണിക്കൂറിൽ 7240 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

എട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. മാർച്ച് മാസം ഒന്നാം തീയതിയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനമായി വർദ്ധിച്ചു.

കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഡൽഹി, കർണാടക, ഹരിയാന സംസ്ഥാനങ്ങളിലും രോഗബാധിതരുടെ ക്രമാതീതമായി വർദ്ധിക്കുകയാണ്.