ക്യാന്‍സര്‍ ചികിത്സാരംഗത്ത് പ്രതീക്ഷ ഉണര്‍ത്തി രോഗം പൂര്‍ണമായും ഭേദമാക്കുന്ന മരുന്ന് കണ്ടെത്തി. മലാശയ അര്‍ബുദം ബാധിച്ച 18 രോഗികളില്‍ നടത്തിയ മരുന്നിന്റെ പരീക്ഷണം പൂര്‍ണമായി വിജയിച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോസ്ടാര്‍ ലിമാബ് എന്ന മരുന്നാണ് ക്യാന്‍സര്‍ കോശങ്ങളെ പൂര്‍ണമായി ഇല്ലാതാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗബാധിതരായവരില്‍ ആറ് മാസമാണ് മരുന്ന് പരീക്ഷിച്ചത്. 18 രോഗികളില്‍ മാത്രമായിരുന്നു പരീക്ഷണം. ആറ് മാസത്തിനിടയില്‍ ഓരോ മൂന്ന് ആഴ്ചകളിലായാണ് മരുന്ന് നല്‍കിയിരുന്നത്. ഇവരില്‍ എല്ലാ രോഗികളിലും ക്യാന്‍സര്‍ പൂര്‍ണമായും ഭേദമായി.
