t20

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി ട്വന്റിയിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി ഓപ്പണർമാരായ ഇഷാൻ കിഷനും റിതുരാജ് ഗെയ്ക്‌വാദും. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഇന്ത്യ എട്ട് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 75 റൺസെടുത്തിട്ടുണ്ട്. 15 പന്തിൽ 23 റൺസെടുത്ത ഓപ്പണർ റിതുരാജ് ഗെയ്ക്‌വാദാണ് പുറത്തായത്. 30 പന്തിൽ 34 റൺസുമായി ഓപ്പണർ ഇഷാൻ കിഷനും മൂന്ന് പന്തിൽ എട്ട് റൺസുമായി ശ്രേയസ് അയ്യറുമാണ് ക്രീസിൽ. ഏഴാമത്തെ ഓവറിന്റെ രണ്ടാം പന്തിൽ പാർണലിന്റെ പന്തിൽ ക്യാപ്ടൻ ബാവുമയ്ക്ക് ക്യാച്ച് നൽകിയാണ് ഗെയ്ക്‌വാദ് പുറത്താകുന്നത്.

That's a 50-run partnership between #TeamIndia openers - Ishan Kishan & Ruturaj Gaikwad.

Live - https://t.co/YOoyTQmu1p #INDvSA @Paytm pic.twitter.com/vyLUWstyFS

— BCCI (@BCCI) June 9, 2022

ആദ്യ ആറ് ഓവറിൽ ആറ് ഫോറുകളും രണ്ട് സിക്സറുകളുമാണ് രണ്ട് ഓപ്പണർമാരും ചേർന്ന് ഇന്ത്യക്ക് വേണ്ടി നേടിയത്. ബൗണ്ടറികൾ എല്ലാം ഇഷാൻ കിഷന്റെ ബാറ്റിൽ നിന്ന് പിറന്നപ്പോൾ രണ്ട് സിക്സറുകളും നേടിയത് ഗെയ്ക്‌വാദായിരുന്നു. നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഐപിഎല്ലിലെ കണ്ടുപിടിത്തമായ പേസർ ഉമ്രാൻ മാലിക്കിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. സ്പിന്നർമാരായ അക്സർ പട്ടേലും യുസ്‌വേന്ദ്ര ചാഹലും ടീമിലെത്തിയപ്പോൾ ഹർഷൽ പട്ടേലും ഭുവനേശ്വർ കുമാറും ആവേശ് ഖാനും പേസർമാരുടെ റോളിൽ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.

മറുവശത്ത് സ്ഥിരം താങ്ങളായ ക്വിന്‍റൺ ഡി കോക്ക്, ഡേവിഡ് മില്ലർ,കാഗിസോ റബാഡ, എയ്ഡൻ മർക്രാം, മാർക്കോ യാൻസൻ, നോർക്കിയ,ഷംസി എന്നിവരെല്ലാം അടങ്ങിയ ടീമിനെ തന്നെയാണ് ദക്ഷിണാഫ്രിക്ക ഇറക്കിയിരിക്കുന്നത്.