
തിരുവനന്തപുരം: സംസ്ഥാനത്ത് ബിയറും വൈനും മിനി പായ്ക്കറ്റുകളിൽ വിൽക്കേണ്ടെന്ന നിലപാടെടുത്ത് സർക്കാർ. ഇത് സംബന്ധിച്ച ബെവ്കോയുടെ തീരുമാനം മരവിപ്പിച്ചു.
മിനി പായ്ക്കറ്റുകളിൽ ബിയറും വൈനും വിൽക്കാനുള്ള ബെവ്കോയുടെ ശുപാർശയ്ക്ക് സംസ്ഥാന സർക്കാർ തത്വത്തിൽ അനുമതി നൽകിയിരുന്നു. പുതിയ മദ്യ നയത്തിൽ ഉൾപ്പെടുത്തിയതിനാൽ മാറ്റം വേണ്ടെന്നാണ് സർക്കാരിന്റെ തീരുമാനം.
180 മില്ലി ലിറ്ററിന് താഴെ ബിയർ വിൽക്കുന്നതിന് അബ്കാരി നയം അനുവദിക്കുന്നില്ലെന്ന് നികുതി വകുപ്പും വ്യക്തമാക്കി.