govschool-students-kerala

തിരുവനന്തപുരം: 2021 - 2022 അദ്ധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷാ ഫലം ജൂൺ 15 ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം ജൂൺ 20 നായിരിക്കും.

ജൂൺ 10 ന് എസ് എസ് എൽ സി ഫലം പ്രഖ്യാപിക്കും എന്ന് മുമ്പ് വാർത്ത പ്രചരിച്ചിരുന്നു.എന്നാൽ ഔദ്യോഗിക ഫലപ്രഖ്യാപന തീയതികൾ യഥാക്രമം ജൂൺ 15, 20 എന്നാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.

റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് എസ്എസ്എൽസി, എച്ച്എസ്ഇ ഫലങ്ങൾ പരിശോധിക്കാം.ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് keralaresults.nic.in, dhsekerala.gov.in എന്നീ വെബ്സൈറ്റുകളിൽ നിന്ന് ഫലമറിയാം.

2022 മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ് എസ് എൽ സി പരീക്ഷ നടന്നത്. ആകെ 4,27,407 വിദ്യാർത്ഥികളാണ് ഈ വർഷം പത്താം ക്ലാസ് പരീക്ഷയെഴുതിയത്.

4,32,436 വിദ്യാർത്ഥികൾ പ്ലസ് ടു പരീക്ഷയും 31,332 വിദ്യാർത്ഥികൾ വി എച്ച് എസ് ഇ പരീക്ഷയും എഴുതിയിരുന്നു. 2021 ലെ പത്താം ക്ലാസ് വിജയ ശതമാനം 99.47 ശതമാനമായിരുന്നു. ആകെ 1,21,318 കുട്ടികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു.