വന്യജീവി സങ്കേതങ്ങളോടും ദേശീയോദ്യാനങ്ങളോടും ചേർന്ന് ഒരു കിലോമീറ്റർ വീതിയിൽ പരിസ്ഥിതിലോല മേഖല വേണമെന്നും ഇവിടെ ജനവാസം അനുവദിക്കരുതെന്നുമുള്ള സുപ്രീംകോടതി നിർദ്ദേശം കേരളത്തിലെ മലയോര ജില്ലകളിൽ കനത്ത ആശങ്ക പടർത്തിയിരിക്കുകയാണ്. ജനങ്ങളെ കുടിയിറക്കുന്ന നടപടി ഉണ്ടാകില്ലെന്നും അതേസമയം സുപ്രീംകോടതി നിർദ്ദേശം പാലിക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇവ രണ്ടും എങ്ങനെ ഒത്തുപോകുമെന്ന കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നു.

eco-sensitive