ishan-kishan

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി ട്വന്റിയിൽ ഇന്ത്യക്ക് പടുകൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എടുത്തു. ഐപിഎല്ലിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ഇന്ത്യൻ കുപ്പായത്തിൽ ഇറങ്ങിയ ഓപ്പണർ ഇഷാൻ കിഷന്റെ (48 പന്തിൽ 76) തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. ക്യാപ്ടൻ റിഷഭ് പന്തിന്റെയും (16 പന്തിൽ 29) വൈസ് ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയുടെയും (12 പന്തിൽ 31) അവസാന ഓവറുകളിലെ വെടിക്കെട്ട് കൂടിയായപ്പോൾ ഇന്ത്യൻ സ്കോർ അനായാസം 200 കടന്നു.

𝗜𝗻𝗻𝗶𝗻𝗴𝘀 𝗕𝗿𝗲𝗮𝗸!

A superb batting show by #TeamIndia to post 211/4 on the board. 💪 💪

Over to our bowlers now. 👍 👍

Scorecard ▶️ https://t.co/YOoyTQmu1p #INDvSA | @Paytm pic.twitter.com/Sz0FovFdcU

— BCCI (@BCCI) June 9, 2022

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്കയുടെ ക്യാപ്ടൻ ടെംബ ബാവുമ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഇന്ത്യ പ്രതീക്ഷിച്ച തുടക്കമാണ് ഓപ്പണർമാരായ ഇഷാൻ കിഷനും റിതുരാജ് ഗെയ്ക്‌വാദും ചേർന്ന് നൽകിയത്. 38 പന്തിൽ 57 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയർത്തിയ ഇരുവരും ചേർന്ന് നൽകിയ തുടക്കം ഇന്ത്യക്ക് മികച്ച അടിത്തറ നൽകി. കൂട്ടത്തിൽ 15 പന്തിൽ 23 റൺസെടുത്ത റിതുരാജ് ആയിരുന്നു കൂടുതൽ ആക്രമണകാരി.

WATCH - 2x6: @ShreyasIyer15 ups the ante against Shamsi!

📽️📽️https://t.co/JK0VDsBOCc #INDvSA @Paytm

— BCCI (@BCCI) June 9, 2022

റിതുരാജ് പുറത്തായശേഷം ക്രിസിൽ എത്തിയ ശ്രേയസ് അയ്യർ 27 പന്തിൽ 36 റൺസെടുത്ത് പുറത്തായി. 17ാം ഓവറിന്റെ ആദ്യ പന്തിൽ അയ്യർ പുറത്താകുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് എന്ന നിലയിലായിരുന്നു. ആദ്യ മൂന്ന് ബാറ്റർമാരും പുറത്തായശേഷം ക്രീസിൽ ഒരുമിച്ച റിഷഭ് പന്തും ഹാർദിക്ക് പട്ടേലും ചേർന്നാണ് ഇന്ത്യൻ സ്കോർ പിന്നീട് 200 കടത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കേശവ് മഹാരാജ് ആൻറിച്ച് നോർട്ട്ജെ, വെയ്ൻ പാർണൽ, ഡ്വെയ്ൻ പ്രിട്ടോറിയസ് എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.