nayanthara
f

ചെന്നൈ: ഏഴുവർഷം പ്രണയിച്ച നയൻതാരയും സംവിധായകൻ വിഘ്‌നേഷ് ശിവനും വിവാഹിതരായി. ചെന്നൈ മഹാബലിപുരത്തെ റിസോർട്ടിൽ ബംഗാൾ ഉൾക്കടലിന്റെ പശ്ചാത്തലത്തിൽ ഹൈന്ദവ ആചാര പ്രകാരമായിരുന്നു ചടങ്ങുകൾ. രാവിലെ 8.30ന് നടന്ന ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സൽക്കാരത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, താരങ്ങളായ രജനീകാന്ത്, കമലഹാസൻ, ഷാരൂഖ് ഖാൻ, ദിലീപ്, വിജയ്, അജിത്, വിജയ് സേതുപതി, സൂര്യ, ജ്യോതിക , ആര്യ, കാർത്തി, ശിവ കാർത്തികേയൻ, ശരത്കുമാർ, രാധിക ശരത് കുമാർ, സാമന്ത, ദിവ്യദർശിനി തുടങ്ങി ക്ഷണിക്കപ്പെട്ട മുപ്പതോളം താരങ്ങളും നിർമ്മാതാവ് ബോണി കപൂർ, സംവിധായകരായ അറ്റ്‌ലി, എ.എൽ. വിജയ് ഉൾപ്പെടെയുള്ളവരും പങ്കെടുത്തു. അതിഥികൾക്കു പോലും മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നതിന് വിലക്കുണ്ടായിരുന്നു. സംവിധായകൻ ഗൗതം മേനോനാണ് നെറ്റ് ഫ്‌ളിക്സിനായി വിവാഹച്ചടങ്ങ് സംവിധാനം ചെയ്തത്. വിവാഹ ദിനത്തിന്റെ ഭാഗമായി തമിഴ്നാട്ടിലുടനീളം 18,000 കുട്ടികൾക്ക് സദ്യയൊരുക്കി.