hajj-group

റിയാദ്: കേരളത്തിൽ നിന്നുള്ള ആദ്യ തീർത്ഥാടക സംഘം മക്കയിലെത്തി. സ്വകാര്യ ഹജ്ജ് ഗ്രൂപ്പിന് കീഴിലാണ് ജിദ്ദ വഴി ഇവർ മക്കയിലെത്തിയത്. കോഴിക്കോട് നിന്ന് ഇൻഡ‌ിഗോ വിമാനത്തിലാണ് ഖത്തർ വഴി ഇവർ ജിദ്ദ ഹജ്ജ് ടെർമിനലിൽ എത്തിയത്. സ്ത്രീകളുൾപ്പെടെ 49 തീർത്ഥാടകരാണ് സംഘത്തിലുള്ളത്. പുലർച്ചെ 3.30 ഓടെ ടെർമിനലിൽ ഇറങ്ങിയ ഇവർ രാവിലെ 8.30 ന് മക്കയിലെത്തി.

ഇവർക്ക് വിവിധ മലയാളി സന്നദ്ധ സംഘടനകൾ ചേർന്ന് സ്വീകരണം ഒരുക്കിയിരുന്നു. 79,362 തീർത്ഥാടകർക്കാണ് ഇത്തവണ ഇന്ത്യയിൽ നിന്ന് ഹജ്ജിന് അവസരം ലഭിച്ചിരിക്കുന്നത്. ഇതിൽ 56,601 പേർ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴിയും 22,761 പേർ സ്വകാര്യ. ഹജ്ജ് ഗ്രൂപ്പുകൾ വഴിയുമാണ് തീർത്ഥാടനത്തിനെത്തുന്നത്.

ഹജ്ജ് കമ്മിറ്റി വഴി എത്തുന്നവർ എട്ട് ദിവസം മദീന സന്ദർശനം നടത്തിയ ശേഷമാണ് മക്കയിലെത്തിന്നത്. അതേസമയം, സ്വകാര്യ ഏജൻസികൾ വഴി എത്തുന്നവർ മക്കയിൽ എത്തിയ ശേഷമാണ് മദീനയിലേക്ക് പോവുന്നത്.