nations-legue

ബ്രസ്സൽസ്: നേഷൻസ് ലീഗിൽ അവസാന നിമിഷം നേടിയ ഗോളിൽ വേൽസിനെതിരെ നെതർലൻഡ്സ് 2-1ന്റെ നാടകീയ ജയം നേടിയപ്പോൾ ബൽജിയം ഒന്നിനെതിരെ ആറ് ഗോളുകൾക്ക് പോളണ്ടിനെ മുക്കി. ഗ്രൂപ്പ് ഡിയിലെ മത്സരത്തിൽ 52-ാം മിനിട്ടിൽ കൂപ്പ്മെയിനേഴ്സ് നേടിയ ഗോളിൽ നെർതർലൻഡ്സ് വേൽസിനെതിരെ ലീഡെടുത്തു. എന്നാൽ രണ്ടാം പകുതിയുടെ അധിക സമയത്ത് 92-ാം മിനിട്ടിൽ നൂറിംഗ്ടൺ ഡേവിസിലൂടെ വേൽസ് സമനില പിടിച്ചു. എന്നാൽ അവരുടെ ആഘോഷം അടങ്ങുന്നതിന് മുന്നേ 94-ാം മിനിട്ടിൽ വെഗ്ഹോർസ്റ്റ് നെതർലൻഡ്സിന്റെ വിജയഗോൾ നേടുകയായിരുന്നു.

മറ്റൊരു മത്സരത്തിൽ റോബർട്ട് ലെവൻഡോ‌വ്‌സ്കിയുടെ ഗോളിൽ ലീഡെടുത്ത പോളണ്ടിനെ രണ്ട് ഗോൾ നേടിയ ട്രോസ്റ്റാർഡ്,ഓരോ ഗോൾ വീതം നേടിയ വീറ്റ്‌സൽ, ഡിബ്രൂയിനെ, ഡെൻഡോൻകർ, ഒപേൻഡ എന്നിവരുടെ സ്കോറിംഗ് മികവിൽ ബൽജിയം തരിപ്പണമാക്കുകയായിരുന്നു.