പ്രകൃതിയുടെ വശ്യഭാവം കൊണ്ട് ആരെയും ആകർഷിക്കുന്നതാണ് മലയോര മേഖല. നിത്യഹരിത വനങ്ങളും മലകളും മഴയും താഴ്വാരങ്ങളും വന്യമൃഗങ്ങളുമെല്ലാം മനുഷ്യമനസുകളെ ഹരിതാഭമാക്കുന്നുണ്ട്. പക്ഷേ, മലയോരത്ത് ജീവിക്കുന്നവർ നേരിടുന്ന വെല്ലുവിളികളും അനുഭവിക്കുന്ന കഷ്ടപ്പാടുകളും അറിയണമെങ്കിൽ അവരുടെ മനസിലൂടെ ഒരു യാത്ര നടത്തണം. ഏറ്റവും ഒടുവിൽ, സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതിലോല മേഖലയായി നിലനിറുത്തണമെന്ന സുപ്രീംകോടതി വിധി മലയോര മേഖലയിൽ ആശങ്ക വിതച്ചിരിക്കുകയാണ്. പരിസ്ഥിതിലോല മേഖലകൾ എപ്പോഴും വനം പരിസ്ഥിതി മന്ത്രാലയങ്ങളുടെയും പരിസ്ഥിതി വാദികളുടെയും നോട്ടമുള്ള പ്രദേശങ്ങളാണ്. മരങ്ങളിൽ നിന്ന് വീഴുന്ന ഒരു ചുള്ളിക്കമ്പെങ്കിലും എടുത്താൽ നിയമത്തിന്റെ പിടിവീഴും. ശിക്ഷയും പിഴയും ചെറുതല്ല.

eco-sensitive-zone