ന്യൂഡൽഹി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ​എ​തി​രാ​യ​ ​ഒ​ന്നാം​ ​ട്വ​ന്റി​-20​യി​ൽ​ ​ഇ​ന്ത്യ​യ്ക്ക് 7​ ​വി​ക്ക​റ്റി​ന്റെ​ ​തോ​ൽ​വി.​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഇ​ന്ത്യ​ 20​ ​ഓ​വ​റി​ൽ​ 4​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 211​ ​റ​ൺ​സെ​ന്ന​ ​മി​ക​ച്ച​ ​ടോ​ട്ട​ലാ​ണ് ​നേ​ടി​യ​ത്. ​മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ ​അ​ഞ്ച് ​പ​ന്ത് ​ശേ​ഷി​ക്കെ​ ​വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ ​(212​/3​).
സൂ​പ്പ​ർ​ ​ഫി​നി​ഷ​ർ​ ​ഡേ​വി​ഡ് ​ മി​ല്ല​റും​ ​(31​ ​പ​ന്തി​ൽ​ 64​)​ ​വാ​ൻ​ ​ഡ​ർ​ ​ഡു​സ്സ​നും​ ​(46​ ​പ​ന്തി​ൽ​ 75​)​ ​നി​ർ​ണാ​യ​ക​മാ​യ​ ​നാ​ലാം​ ​വി​ക്ക​റ്റി​ൽ​ ​പു​റ​ത്താ​കാ​തെ​ 64​ ​പ​ന്തി​ൽ​ 134​റ​ൺ​സ് ​കൂ​ട്ടി​ച്ചേ​ർ​ത്ത് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​ ​വി​ജ​യ​തീ​ര​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​ക്വി​ന്റ​ൺ​ ​ഡി​ ​കോ​ക്ക് ​(22​),​ ​ഡ്വെ​യി​ൻ​ ​പ്രി​ട്ടോ​റി​യ​സ് ​(29​)​ ​എ​ന്നി​വ​രും​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ​ ​ബാ​റ്റ​ർ​മാ​രി​ൽ​ ​തി​ള​ങ്ങി.
ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഇ​ന്ത്യ​യ്ക്കാ​യി​ ​ഇ​ഷാ​ൻ​ ​കി​ഷ​നും​ ​(48​ ​പ​ന്തി​ൽ​ 76​),​ ​റു​തു​രാ​ജ് ​ഗെ​യ്ക്‌​വാ​ദും​ ​(23​)​ ​വെ​ടി​ക്കെ​ട്ട് ​തു​ട​ക്ക​മാ​ണ് ​ന​ൽ​കി​യ​ത്.​ ​ഇ​രു​വ​രും​ 6.2​ ​ഓ​വ​റി​ൽ​ 57​ ​റ​ൺ​സി​ന്റെ​ ​കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.​ 3​ ​സി​ക്സ​ടി​ച്ച​ ​റു​തു​രാ​ജി​നെ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ​ ​ക്യാ​പ്ട​ൻ​ ​ബൗ​മ​യു​ടെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​പാ​ർ​ന​ലാ​ണ്് ​കൂ​ട്ടു​കെ​ട്ട് ​ത​ക​ർ​ത്ത​ത്.​ ​റു​തു​രാ​ജ് ​പു​റ​ത്താ​യ​ ​ശേ​ഷ​വും​ ​പ​ക​ര​മെ​ത്തി​യ​ ​ശ്രേയ​സ് ​അ​യ്യ​രെ​ ​കൂ​ട്ടു​പി​ടി​ച്ച് ​ഇ​ഷാ​ൻ​ ​അ​ടി​ ​തു​ട​ർ​ന്നു.​ ​സെ​ഞ്ചു​റി​യി​ലേ​ക്ക് ​നീ​ങ്ങു​ക​യാ​യി​രു​ന്ന​ ​ഇ​ഷാ​നെ​ ​ഇ​ന്ത്യ​ൻ​ ​സ്കോ​ർ​ 137​ൽ​ ​വ​ച്ച് ​കേ​ശ​വ് ​മ​ഹാ​രാ​ജ് ​സ്റ്റ​ബ്‌​സി​ന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ​ഇ​ഷാ​ൻ​ 11​ ​ഫോ​റും​ 3​ ​സി​ക്സും​ ​നേ​ടി.​ ​ഒ​രു​ ​സി​ക്ലും​ ​മൂ​ന്ന് ​ഫോ​റും​ ​ഉ​ൾ​പ്പെ​ടെ​ 36​ ​റ​ൺ​സെ​ടു​ത്ത​ ​ശ്രേ​യ​സ്,​ 2​ ​വീ​തം​ ​സി​ക്സും​ ​ഫോ​റും​ ​ഉ​ൾ​പ്പെ​ടെ​ 16​ ​പ​ന്തി​ൽ​ 29​ ​റ​ൺ​സ് ​നേ​ടി​യ​ ​ക്യാ​പ്ട​ൻ​ ​റി​ഷ​ഭ് ​പ​ന്ത്,​ 12​ ​പ​ന്തി​ൽ​ 3​ ​സി​ക്സും​ 2​ ​ഫോ​റും​ ​ഉ​ൾ​പ്പെ​ടെ​ 31​ ​റ​ൺ​സ് ​നേ​ടി​യ​ ​ഹാ​ർ​ദ്ദി​ക് ​പാ​ണ്ഡ്യ​ എന്നിവരും ​ ​ഇ​ന്ത്യ​ൻ​ ​ഇ​ന്നിം​ഗ്സി​ൽ​ ​തി​ള​ങ്ങി.
മ​ർ​ക്ര​മി​ന് ​കൊ​വി​ഡ്
കൊ​വി​ഡ് ​പോ​സി​റ്റീ​വാ​യ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ​ ​ബാ​റ്ര​ർ​ ​എ​യ്ഡ​ൻ​ ​മ​ർ​ക്ര​മി​ന് ​ഇ​ന്ത്യ​യ്ക്കെ​തി​രാ​യ​ ​ട്വ​ന്റി​-20​ ​പ​ര​മ്പ​ര​ ​ന​ഷ്ട​മാ​കും.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ത്തി​യ​ ​ടെ​സ്റ്റി​ലാ​ണ് ​മ​ർ​ക്രം​ ​പോ​സി​റ്റീ​വാ​യ​ത്.​ ​അ​ദ്ദേ​ഹ​ത്തെ​ ​ഐ​സൊ​ലേ​ഷ​നി​ലാ​ക്കി.