കഴിഞ്ഞ ഒരു വർഷമായി ഇന്ത്യൻ മാർക്കറ്റ് കാത്തിരുന്ന വാഹനമാണ് ജീപ്പ് മെറിഡിയൻ. ഗ്ലോബൽ മാർക്കറ്റിൽ കമാൻഡർ എന്ന് അറിയപ്പെടുന്ന ഈ വാഹനം, സൗത്ത് അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ജനപ്രിയ വാഹന ബ്രാൻഡുകളിൽ ഒന്നാണ്. ഏഴ് സീറ്റുകൾ ഉള്ള മെറിഡിയൻ ജീപ്പ് കോമ്പസിന്റെ അതേ പ്ലാറ്റ്ഫോമിലാണ് നിർമിച്ചിരിക്കുന്നത്.
രണ്ട് ലിറ്റർ ഡീസൽ എഞ്ചിനോട് കൂടിയ മെറിഡിയന്റെ നീളം 4769 മീറ്ററാണ്. 10 ഇഞ്ച് ഇൻഫോടെയിൻമെന്റ് സ്ക്രീനും പനോരമിക് സൺറൂഫുമുള്ള ഇത് പ്രീമിയം എസ് യു വികളുടെ കൂട്ടത്തിലാണ് പെടുന്നത്.

29.9 ലക്ഷം രൂപ മുതലാണ് പ്രാരംഭ എക്സ്ഷോറൂം വില. 2-ലിറ്റർ ടർബോ ഡീസൽ എൻജിനും ഒപ്പം 9-സ്പീഡ് ഓട്ടോമാറ്റിക്, 6-സ്പീഡ് മാനുവൽ ഗിയർ ഓപ്‌ഷനുകളാണുള്ളത്. ഓൾ-വീൽ ഡ്രൈവ് വേർഷൻ ഉൾപ്പെടെ അഞ്ച് വകഭേദങ്ങളുണ്ട്. ഏറെ വിശാലമാണ് മൂന്ന് നിര സീറ്റുകളടങ്ങിയ അകത്തളം. 411 ലിറ്റർ ബൂട്ട്‌സ്പേസും മികവാണ്.
30 ശതമാനം അധികവേഗത്തോടെ കൂളിംഗ് ഓപ്‌ഷനോട് കൂടിയ എ.സി., 2-ടോൺ റൂഫ്, 10.2 ഇഞ്ച് ഇൻഫോടെയ്‌ൻമെന്റ് സ്ക്രീൻ, 360 ഡിഗ്രി കാമറ, ഒബ്സ്‌ട്രക്‌ഷൻ ഡിറ്റക്‌ഷൻ എന്നിങ്ങനെ ഡ്രൈവിംഗും യാത്രയും സുഖകരവും സുരക്ഷിതവുമാക്കുന്ന ഒട്ടേറെ കാര്യങ്ങളും കാണാം.