mithali

വ​നി​താ​ ​ക്രി​ക്ക​റ്റെ​ന്നാ​ൽ​ ​ഇ​ന്ത്യ​യി​ൽ​ ​വ​ട്ട​പൂ​ജ്യ​മാ​യി​രു​ന്ന​ ​കാ​ല​ത്താ​ണ് ​മി​ഥാ​ലി​ ​രാ​ജ് ​പ​ത്ത് ​വ​യ​സു​വ​രെ​ ​പ​ഠി​ച്ച​ ​ഭ​ര​ത​നാ​ട്യം​ ​ഉ​പേ​ക്ഷി​ച്ച് ​ബാ​റ്റ് ​കൈ​യി​ൽ​ ​എ​ടു​ക്കാ​ൻ​ ​തീ​രു​മാ​നി​ക്കു​ന്ന​ത്.​ ​ന​ർ​ത്ത​ക​രെ​ ​ഓ​ർ​മ്മി​പ്പി​ക്കു​ന്ന​ ​സു​ന്ദ​ര​ചു​വ​ടു​ക​ളു​മാ​യി​ ​ക്രീ​സി​ൽ​ ​നടനമാടിയ ​ ​മി​ഥാ​ലി​ 1997​ൽ​ ​ത​ന്റെ​ 14​–ാം​ ​വ​യ​സി​ൽ​ ​ഏകദിന ലോ​ക​കപ്പിനുള്ള ഇന്ത്യയുടെ സാധ്യതാ ടീമിലെത്തി.​ ​എ​ന്നാ​ൽ​ ​ഫൈനൽ സ്‌ക്വാഡിൽ ഉൾപ്പെട്ടില്ല.​ 1999​ൽ​ ​വീ​ണ്ടും​ ​ടീ​മി​ലി​ടം​ ​നേ​ടി​യ​ശേ​ഷം​ ​തി​രി​ഞ്ഞു​ ​നോ​ക്കേ​ണ്ടി​ ​വ​ന്നി​ട്ടു​മി​ല്ല.

മി​ഥാ​ലി​ക്കൊ​പ്പം​ ​രാ​ജ്യ​ത്ത് ​വ​നി​താ​ ​ക്രി​ക്ക​റ്റും​ ​വ​ള​രു​ക​യാ​യി​രു​ന്നു.​ ​സൂ​പ്പ​ർ​ ​സ്റ്രാ​ർ,​​​ ​മു​ന്നി​ൽ​ ​നി​ന്ന് ​ന​യി​ക്കു​ന്ന​ ​ക്യാ​പ്ട​ൻ,​​​ ​പി​ൻ​ത​ല​മു​റ​യെ​ ​പ്ര​ചോ​ദി​പ്പി​ക്കു​ന്ന​ ​വ​ലി​യ​മാ​തൃ​ക...23​ ​വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം​ ​മി​ഥാ​ലി​ ​പാ​ഡ​ഴി​ക്കു​ന്ന​ത് ​ഇ​ന്ത്യ​ൻ​ ​ക്രി​ക്ക​റ്റി​ലെ​ ​മാ​ഹാ​റാ​ണി​യാ​യാ​ണ്...​ 39​ ​വ​യ​സു​വ​രെ​ ​നീ​ണ്ട​ ​ക​രി​യ​റി​ൽ​ ​അ​വ​ർ​ ​കു​റി​ച്ച​ ​നേ​ട്ട​ങ്ങ​ളും​ ​പി​ന്നി​ട്ട​ ​നാ​ഴി​ക​ക്ക​ല്ലു​ക​ളും​ ​സ​മാ​ന​ത​ക​ൾ​ ​ഇ​ല്ലാ​ത്ത​താ​ണ്.​
​ലോ​ക​ത്തെ​ ​ഏ​റ്ര​വും​ ​മി​ക​ച്ച​ ​വ​നി​താ​ ​ക്രി​ക്ക​റ്റ് ​താ​ര​ങ്ങ​ൾ​ക്കാ​യു​ള്ള​ ​ഇ​രി​പ്പി​ട​ങ്ങ​ളി​ൽ​ ​മു​ൻ​നി​ര​യി​ൽ​ ​ത​ന്നെ​യാ​ണ് ​മി​ഥാ​ലി​യു​ടെ​ ​സ്ഥാ​നം.​ ​പു​രു​ഷ​ ​ക്രി​ക്ക​റ്റി​ലെ ബിംബങ്ങൾ ​പ​ല​കാ​ല​ഘ​ട്ട​ങ്ങ​ളി​ലും​ ​മാ​റി​ ​വ​ന്ന​പ്പോ​ൾ​ ​ര​ണ്ട് ​ദ​ശ​ക​ത്തോ​ളം​ ​ഇ​ന്ത്യ​ൻ​ ​വ​നി​താ​ ​ക്രി​ക്ക​റ്റ് ​രം​ഗ​ത്ത് ​ഒ​രേ​യൊ​രു​ ​രാ​ഞ്ജി​യേ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.​ ​അ​തി​നാ​ൽ​ ​ത​ന്നെ​ ​മി​ഥാ​ലി​ ​മൈ​താ​നം​ ​വി​ടു​മ്പോ​ൾ​ ​അ​തൊ​രു​ ​യു​ഗ​ത്തി​ന്റെ​ ​അ​വ​സാ​ന​മാ​ണ്...

1999ൽ തന്റെ 16-ാം വയസിൽ അയർലൻഡിനെതിരെ മിൽട്ടൺ കെയ്ൽസിൽ നടന്ന അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറിയോടെയാണ് അന്താരാഷ്ട്ര തലത്തിൽ മിഥാലി ഹരിശ്രീ കുറിച്ചത്. പുറത്താകാതെ 114 റൺസാണ് അന്ന് മിഥാലി നേടിയത്.

നെടുംതൂൺ

പ്രതിസന്ധി ഘട്ടത്തിലും അനായാസം ബാറ്റ് ചെയ്യാൻ കഴിയുമെന്നതാണ് മിഥാലിയുടെ ഏറ്രവും വലിയ പ്രത്യേകത. എത്രസസമ്മർദ്ദ ഘട്ടമാണെങ്കിലും ചുറ്റുംനടക്കുന്നതൊന്നും മിഥാലിയുടെ ബാറ്റിംഗിനെ ബാധിക്കാറേയില്ല. ഇന്ത്യൻ ബാറ്റിംഗ് നിര അത്ര ശക്തമല്ലായിരുന്നു. ഇപ്പോഴും കരുത്തുറ്റ ബാറ്റിംഗ് നിരയെന്ന് പറയാനാകില്ല. പലപ്പോഴും പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യയെ കാത്തത് പാറപോലെ ഉറച്ചു നിന്ന് മിഥാലിയായിരുന്നു.

സാങ്കേതികത്തികവ്

മനക്കരുത്തും സാങ്കേതികത്തികവും ഉള്ള ബാറ്ററാണ് മിഥാലി. ശക്തിയേറിയ ഷോട്ടുകളിലും വമ്പനടികളിലും അത്ര നിപുണയല്ലായിരുന്നു. എന്നാൽ പാദങ്ങളുടേയും കൈകളുടേയും സ്ഥാനം കിറുകൃത്യമായിരുന്നു. അതിനാൽ തന്നെ അനായാസം ബാറ്ര് ചെയ്യാൻ കഴിഞ്ഞു. മികച്ച ഫുർട്ട്‌വർക്കുള്ളതിനാൽ പന്തിനെ ഏതിടത്തേക്കും തിരിച്ചു വിടാനായി.

വനിതാ ക്രിക്കറ്റിന്റെ മുഖം

ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ മുഖമാണ് മിഥാലി. ആറ് വനിതാ ലോകകപ്പുകളിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. ഇപ്പോഴത്തെ സൂപ്പർ താരങ്ങൾ ഉൾപ്പെടെ നിരവധി പെൺകുട്ടികൾക്ക് ക്രിക്കറ്റിലേക്ക് വരാനുള്ള പ്രചോദനമായി. ഇന്ത്യയുടെ പുരുഷ വനിതാ താരങ്ങളിൽ രണ്ട് ഏകദിന ലോകകപ്പ് ഫൈനലുകളിൽ രാജ്യത്തെ നയിച്ച ഒരേ ഒരുതാരമാണ് മിഥാലി.