
ഒരു വ്യക്തിക്ക് ജീവിത്തതിൽ ഏറ്റവും അത്യാവശ്യമുള്ള കാര്യമാണ് ജോലി. ഇക്കാലത്ത് ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാവരും ജോലിയ്ക്കായി കഠിനമായി പ്രയത്നിക്കുന്നവരാണ്. എന്നാൽ നമ്മുടെ പ്രയത്നത്തിനൊപ്പം ഈശ്വരാനുഗ്രഹം കൂടിയുണ്ടെങ്കിൽ ജോലി വളരെ വേഗത്തിൽ ലഭിക്കും. എള്ള് ദാനം ചെയ്യുന്നതും ദിവസവും ആദിത്യ ഹൃദയ മന്ത്രവും ഗായത്രി മന്ത്രവും ജപിക്കുന്നതും ഉത്തമമാണ്. സർക്കാർ ജോലിയ്ക്കായി ഞായറാഴ്ച മുതൽ പഠിച്ച് തുടങ്ങുന്നതും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ച് വഴിപാട് കഴിപ്പിക്കുന്നതും നല്ലതാണ്. എല്ലാ നക്ഷത്രക്കാർക്കും പരിശ്രമത്തിലൂടെ സർക്കാർ ജോലി നേടാൻ കഴിയുമെങ്കിലും ഈ പറയാൻ പോകുന്ന ഏഴ് നക്ഷത്രക്കാർക്ക് മറ്റുള്ളവരെക്കാൾ കുറഞ്ഞ പ്രയത്നത്തിലൂടെ നേടിയെടുക്കാൻ സാധിക്കുന്നു. ഈ ഏഴ് നക്ഷത്രക്കാർ ആരൊക്കെയെന്ന് നോക്കാം.
1. അശ്വതി
അശ്വതി നക്ഷത്രക്കാർക്ക് സർക്കാർ ജോലിയോ സർക്കാർ ആനുകൂല്യങ്ങളോ നേടിയെടുക്കുക എന്നത് മറ്റുള്ളവരെ അപേക്ഷിച്ച് എളുപ്പമാണ്. പല വിഷയങ്ങളിലും അറിവുള്ള ഇവർക്ക് ബുദ്ധിപൂർവം കാര്യങ്ങൾ ചെയ്യാനുള്ല കഴിവും കൂടുതലാണ്.
2. ഭരണി
ഈ നക്ഷത്രക്കാർക്ക് ഈശ്വരാനുഗ്രഹം പൊതുവെ കൂടുതലാണ്. സർക്കാർ ജോലിയോ സർക്കാർ ആനുകൂല്യങ്ങളോ ലഭിക്കാൻ സാദ്ധ്യതയുള്ളവർ കൂടിയാണ് ഭരണി നക്ഷത്രക്കാർ. ഞായറാഴ്ചകളിൽ ദേവി ക്ഷേത്രത്തിലും ശിവക്ഷേത്രത്തിലും ദർശനം നടത്തുന്നത് സർക്കാർ ജോലി വേഗം ലഭിക്കുന്നതിന് സഹായിക്കുന്നു.
3. കാർത്തിക
ഇടവം രാശിയിൽ ജനിച്ച കാർത്തിക നക്ഷത്രക്കാർക്ക് സർക്കാർ ജോലി ലഭിക്കാൻ സാദ്ധ്യത കൂടുതലാണ്. അധികാരമുള്ള ജോലിയിൽ തിളങ്ങാൻ കഴിവുള്ളവരാണ് ഇവർ.
4. മകം
ചിങ്ങം രാശിയിൽ വരുന്ന മകം നക്ഷത്രക്കാർക്ക് സർക്കാർ ജോലി ലഭിക്കാൻ സാദ്ധ്യത ഏറെയാണ്. ഇവർക്ക് സമ്പത്തും ഭാഗ്യാനുഭവങ്ങളും ധാരാളമായി ലഭിക്കും. നയപരമായി ഇടപെടാൻ പ്രത്യേക കഴിവുള്ള ഇവർക്ക് സർക്കാർ ജോലിയിൽ ശോഭിക്കാൻ കഴിയും.
5. പൂരം
ചിങ്ങം രാശിയിലെ പൂരം നക്ഷത്രക്കാർക്കും സർക്കാർ ജോലി ലഭിക്കാൻ സാദ്ധ്യത കൂടുതലാണ്. ഈ നക്ഷത്രക്കാർക്ക് ഭാഗ്യം കൂടുതലാണ്. ഞായറാഴ്ച ദിവസങ്ങളിൽ ശിവ ക്ഷേത്രങ്ങളിലും വിഷ്ണു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് നല്ലതാണ്.
6. ഉത്രം
ചിങ്ങം രാശിയിലെ ആദ്യ കാൽ ഭാഗത്തിൽ ജനിച്ച ഉത്രം നക്ഷത്രക്കാർക്ക് സർക്കാർ ജോലി ലഭിക്കാൻ സാദ്ധ്യത കൂടുതലാണ്.
7. ഉത്രാടം
സർക്കാർ ജോലിയോ സർക്കാർ ആനുകൂല്യങ്ങളോ എളുപ്പത്തിൽ നേടിയെടുക്കാൻ സാധിക്കുന്നവരാണ് ഉത്രാടം നക്ഷത്രക്കാർ. ഇവർ എല്ലാ ഞായറാഴ്ചയും കുടുംബ ക്ഷത്രത്തിൽ ദർശനം നടത്തുന്നതും ശിവക്ഷേത്രത്തിൽ ധാര നടത്തുന്നതും വളരെ നല്ലതാണ്. ഈശ്വരാനുഗ്രഹം വർദ്ധിച്ചാൽ ഇവർക്ക് വേഗം സർക്കാർ ജോലി ലഭിക്കുന്നതാണ്.