radio-burst

മൂന്ന് ബില്യൺ പ്രകാശവർഷം അകലെയുള്ള നക്ഷത്ര സമൂഹത്തിൽ നിന്നും ഉദ്ഭവിച്ച റേഡിയോ തരംഗം പിടിച്ചെടുത്ത് ചൈനീസ് ശാസ്ത്രജ്ഞർ. ഇതൊരു അന്യഗ്രഹത്തിൽ നിന്നും അയച്ച സന്ദേശമാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. ചൈനയുടെ അപ്പേർച്ചർ സ്‌ഫെറിക്കൽ റേഡിയോ ടെലിസ്‌കോപ്പാണ് ആക്ടീവ് ഫാസ്റ്റ് റേഡിയോ ബർസ്റ്റ് (എഫ്ആർബി) പിടിച്ചെടുത്തത്. ഗ്ലോബൽ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഏതാനും മില്ലിസെക്കൻഡ് മാത്രം ദൈർഘ്യമുള്ള റേഡിയോ ഫ്രീക്വൻസിയുടെ ഹ്രസ്വ രൂപമാണ് എഫ്ആർബി. ഇതിന് മുൻപ് ഇത് 2019ൽ ചൈനയിലെ ഗുയിഷൂവിലാണ് കണ്ടെത്തിയത്. 2016ൽ അമേരിക്കയും ഇത്തരമൊരു സന്ദേശം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ എഫ്ആർബികളുടെ ഉത്ഭവം ഇപ്പോഴും അവ്യക്തമാണ്. വ്യക്തമായ മറുപടി നൽകാൻ ശാസ്ത്രലോകത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. അന്യഗ്രഹ ജീവികളുണ്ട് എന്നതിന്റെ ലക്ഷണമായിട്ടാണ് റേഡിയോ സന്ദേശങ്ങളെ കണക്കാക്കുന്നത്. നൂറുകണക്കിന് എഫ്ആർബികളിൽ 5 ശതമാനം മാത്രമേ സജീവമായിട്ടുള്ളൂവെന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് പറയുന്നു. ഇപ്പോൾ കണ്ടെത്തിയത് സജീവമാണെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.