anand-mahindra

കേരളത്തിലെ പുഴകളും മലകളുമൊക്കെ ലോകസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാൽ മലയാളിക്ക് പോലും അറിയാത്ത ഒരു രഹസ്യമാണ് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ചത്.

അതോടെ കോഴിക്കോടുള്ള ഒരു ചെറിയ ഗ്രാമത്തിലേക്കായി എല്ലാവരുടെയും കണ്ണ്. പേരാമ്പ്രക്ക് സമീപത്തുള്ള ആവള പാണ്ടിയിലാണ് കൗതുകം നിറഞ്ഞ ഈ പുഴയുള്ളത്. പിങ്ക് നിറത്തിലുള്ള അതിമനോഹരമായ ഒരു പുഴ.

അവിചാരിതമായി ചിത്രങ്ങൾ കണ്ട ആനന്ദ് തന്റെ മൊബൈലിന്റെ സ്ക്രീൻ സേവറാക്കിയതും ഈ ചിത്രമാണ്. വിനോദസഞ്ചാരികൾ ഈ ഗ്രാമത്തിലേക്ക് ഒഴുകിയെത്തുന്നുവെന്ന് കേൾക്കുമ്പോൾ എനിക്ക് അത്ഭുതമില്ല എന്ന അടിക്കുറിപ്പോയെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത്.

ഈ ചിത്രം കാണുമ്പോൾ എനിക്ക് ശുഭാപ്തി വിശ്വാസം തോന്നുന്നുവെന്നും അതുകൊണ്ട് മൊബൈലിന്റെ സ്ക്രീൻ സേവറാക്കി എന്നും കുറിച്ചിട്ടുണ്ട്. പ്രതീക്ഷയുടെ നദി എന്ന വിശേഷണവും അദ്ദേഹം നൽകിയിട്ടുണ്ട്.

ഇതൊരുതരം പായലാണെന്നാണ് സസ്യശാസ്ത്രജ്ഞർ പറയുന്നത്. 2020 മുതലാണ് പറഞ്ഞും കേട്ടും ഇവിടേക്ക് ആളുകൾ എത്തി തുടങ്ങിയത്. ഇടയ്‌ക്കിടെ ഈ ചെടി പൂക്കുന്നതോടെയാണ് പുഴ പിങ്ക് നിറത്തിലേക്ക് മാറുന്നത്.

I’m not surprised to hear that tourists are flocking to the village. It lifts my spirits & sense of optimism just looking at this photo. I’m making this my new screensaver and naming it the “River of Hope.” https://t.co/iFAF7bQZS3

— anand mahindra (@anandmahindra) June 7, 2022

Kerala: Forked Fanwort blooms in Kozhikode; people visit to see flowers of the aquatic plant.

(23.11.2020) pic.twitter.com/XLIZBpbovz

— ANI (@ANI) November 24, 2020