
വണ്ണം കുറയ്‌ക്കാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാതെ പോയവരാകും ഏറെപ്പേരും. മടിയും ഭക്ഷണം നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ടുമെല്ലാം വില്ലൻ സ്ഥാനത്തായിരിക്കും. എന്നാൽ അധികം ബുദ്ധിമുട്ടില്ലാതെ വെള്ളം കുടിച്ചു കൊണ്ട് വണ്ണം കുറയ്‌ക്കാനുള്ള സൂപ്പർ ടെക്നിക്കാണ് ഇനി പറയുന്നത്. ആകെ വേണ്ടത് അഞ്ചേ അഞ്ചു ചേരുവകളാണ്.
വെള്ളരിക്ക - ഒന്ന്
ജീരകം - ഒരു ടീ സ്പൂൺ ,
ഇഞ്ചി - ഒരു ടേബിൾ സ്പൂൺ,
നാരങ്ങ - 1,
പുതിനയില - 8
തലേദിവസം രാത്രി തന്നെ ഒരു കപ്പ് വെള്ളത്തിൽ ഒരു ടീ സ്പൂൺ ജീരകം വെള്ളത്തിൽ കുതിർക്കാനായി മാറ്റി വയ്‌ക്കണം. ഇതിന് ശേഷം ഇഞ്ചിയും വെള്ളരിക്കയും തൊലി കളഞ്ഞ് അരിഞ്ഞെടുക്കണം. ശേഷം നാരങ്ങയുടെ നീര് പിഴിഞ്ഞെടുക്കണം. ഇവയെല്ലാം നന്നായി മിക്സിയിൽ നന്നായി അടിച്ചെടുക്കണം.
ഇതിലേക്ക് മാറ്റി വച്ച ജീരകവെള്ളം കൂടി ചേർക്കാം. പുതിനയിലയും ചേർത്ത് ഈ ഡ്രിങ്ക് ഫ്രിഡ്ജിൽ അടച്ചു സൂക്ഷിക്കാം. പിറ്റേ ദിവസം രാവിലെ വെറും വയറ്റിൽ കുടിച്ചു നോക്കൂ. ഫലം വേഗത്തിൽ കിട്ടാൻ ഒരു ദിവസം തന്നെ ഇടവിട്ടിടവിട്ട നേരങ്ങളിൽ കുടിക്കാവുന്നതാണ്.