b-g-vishnu-

സ്വർണക്കള്ളകടത്തിൽ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ബി ജെ പി കഴക്കൂട്ടത്ത് കഴിഞ്ഞ ദിവസം നടത്തിയ പ്രകടനത്തിന് നേരെ പൊലീസ് ലാത്തിചാർജ്. ദേശീയ പാത ഉപരോധിച്ച പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ബി ജെ പി മണ്ഡലം പ്രസിഡന്റ് ബി ജി വിഷ്ണു, ജനറൽ സെക്രട്ടറി സുനിൽ തുടങ്ങി നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ലാത്തിചാർജിൽ പരിക്കേറ്റ ബി ജി വിഷ്ണുവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ പ്രവർത്തകരെ ബി ജെ പി ജില്ല പ്രസിഡന്റ് വി വി രാജേഷ് സന്ദർശിച്ചു. അതേസമയം പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ബി ജെ പി പ്രവർത്തകരുടെ ബൈക്കുകൾ പൊലീസ് തല്ലി തകർത്തതായും നേതാക്കൾ ആരോപിച്ചു. ബൈക്കുകൾ തകർത്ത എസ് ഐയെ സസ്‌പെന്റ് ചെയ്യണമെന്ന് വി വി രാജേഷ് ആവശ്യപ്പെട്ടു.