
അഹമ്മദാബാദ്: എയർഅറേബ്യ വിമാനത്തിന് പറക്കലിനിടെ യന്ത്രത്തകരാറ്. അടിയന്തര സാഹചര്യത്തെ തുടർന്ന് വിമാനം ഇന്ത്യയിലിറക്കി. ബംഗ്ളാദേശിലെ ചിറ്റഗോംഗിൽ നിന്നും അബുദാബിയിലേക്ക് പോകുകയായിരുന്ന എയർ അറേബ്യ വിമാനത്തിന്റെ ഒരു എഞ്ചിൻ യാത്രയ്‌ക്കിടെ തകരാറിലായി. തുടർന്ന് അപായലൈറ്റ് കത്തിയതോടെയാണ് യാത്രാമധ്യേ ഇന്ത്യയിലേക്ക് ലാന്റ് ചെയ്യാൻ പൈലറ്റ് തീരുമാനിച്ചത്.
തുടർന്ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ വിമാനം ലാന്റ് ചെയ്‌തു. സംഭവത്തിൽ ഡിജിസിഎ അന്വേഷണമാരംഭിച്ചു. എയർ അറേബ്യയുടെ എ320 എയർബസാണ് ലാന്റ് ചെയ്‌തത്. സംഭവത്തിൽ യാത്രക്കാർക്കോ വിമാന ജീവനക്കാർക്കോ പരിക്കില്ല. അഞ്ച് വർഷം പഴക്കമുളളതാണ് വിമാനം.