ഇടുക്കിയിലേക്കാണ് ഇത്തവണ ചങ്കത്തിമാരുടെ യാത്ര. സാധാരണ തെങ്ങിൻ കള്ളിൽ നിന്നുമാണ് ചങ്കത്തിമാർ എപ്പിസോഡ് ആരംഭിക്കുന്നതെങ്കിൽ ഇത്തവണ ചെറിയൊരു വ്യത്യാസമുണ്ട്. രാവിലെ വെട്ടിയിറക്കിയ ഫ്രഷ് പനങ്കള്ളാണ് കുടിക്കുന്നത്.
ഇടുക്കിയുടെ തനത് ഭക്ഷണമായ എല്ലുകറിയും കപ്പയുമാണ് ഷാപ്പിലെ സ്പെഷ്യൽ. പിന്നാലെ ഫിഷ് നിർവാണ, ഫിഷ് മോളി, ചക്ക കൂട്ടാൻ, ബീഫിന്റെ കരൾ വരട്ടിയത്,  ബോട്ടി ഫ്രൈ, എല്ലു കറി തുടങ്ങിയ രുചിയുടെ വലിയൊരു കലവറ തന്നെ ചങ്കത്തിമാർക്ക് വേണ്ടി അവർ ഒരുക്കിയിട്ടുണ്ട്. കള്ളുകുടി ആഘോഷം കൊഴുപ്പിക്കാനായി ഇത്തവണ ഷാപ്പിലെ ചേട്ടന്മാരുടെ വക പാട്ടുമുണ്ട്.
