indian-army-

അതിർത്തിയിൽ രാജ്യത്തിന്റെ സുരക്ഷാ ചുമതലയുള്ള സൈനികർ അപകടങ്ങളിലും പ്രകൃതി ദുരന്തങ്ങളിലും സ്വന്തം ജീവൻ പോലും വകവയ്ക്കാതെ പൗരൻമാരുടെ സുരക്ഷയൊരുക്കാറുണ്ട്. അത്തരമൊരു ചിത്രം ട്വീറ്റ് ചെയ്തിരിക്കുകയാണ് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘ്‌വി. ആംബുലൻസിൽ കൈക്കുഞ്ഞുമായി ഇരിക്കുന്ന സൈനിക ഉദ്യോഗസ്ഥനെയാണ് ചിത്രങ്ങളിൽ കാണുന്നത്. ജവാൻ കുഞ്ഞിന് ഭക്ഷണം നൽകാൻ ശ്രമിക്കുന്നതും കാണാം. ഇവർക്ക് അടുത്തായി മറ്റൊരു സൈനികൻ കൈയിൽ തുണിയുമായുണ്ട്.

'വികാരങ്ങളും കടമയും കൈകോർക്കുമ്പോൾ, ഇന്ത്യൻ സൈന്യത്തിന് ഹാറ്റ്സ് ഓഫ്', എന്നാണ് ഈ ഹൃദയസ്പർശിയായ ചിത്രത്തിന് ഹർഷ് സംഘ്‌വി നൽകിയ അടിക്കുറിപ്പ്. അതിവേഗം ട്വിറ്ററിൽ വൈറലായ ചിത്രങ്ങൾ നിരവധിപേരാണ് റിട്വീറ്റ് ചെയ്തിരിക്കുന്നത്.

When emotions and duty go hand in hand.

Hats off Indian Army👏 pic.twitter.com/irDgdzfkf5

— Harsh Sanghavi (@sanghaviharsh) June 8, 2022