
സോഷ്യൽ മീഡിയയിൽ വൈറലാകാനായി പലരും പലതും ചെയ്യാറുണ്ട്. എന്നാൽ വൈറലാകാനായി പെണ്ണാടിനെ വിവാഹം ചെയ്തിരിക്കുകയാണ് ഇന്തോനേഷ്യൻ യുവാവ്. സൈഫുൾ ആരിഫ് എന്ന 44കാരനാണ് ശ്രീ രഹായു ബിൻ ബെജോ എന്ന് പേരിട്ടിരുന്ന ആടിനെ വിവാഹം ചെയ്തത്. യൂട്യൂബറും ടിക്ടോക്കിൽ കണ്ടന്റ് ക്രിയേറ്ററും കൂടിയാണ് ആരിഫ്.
പരമ്പരാഗത ജാവനീസ് ആചാരങ്ങൾ പ്രകാരമാണ് വിവാഹം നടന്നത്. വധുവായ ആടിനെ ഷാൾ കൊണ്ട് മൂടിയാണ് വിവാഹത്തിന് എത്തിച്ചത്. കുറച്ച് നാട്ടുകാരും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന വീഡിയോയിൽ കാണാം. വീഡിയോ വൈറലാകണം എന്ന യുവാവിന്റെ ലക്ഷ്യം വിജയിച്ചെങ്കിലും വലിയ പ്രതിഷേധമാണ് ഇയാൾക്കെതിരെ ഉയർന്നിരിക്കുന്നത്. എന്നാൽ ഇത് വെറും അഭിനയമാണെന്നും വൈറലാവുകയെന്ന ഉദ്ദേശത്തോടെ സോഷ്യൽ മീഡിയയിൽ അപ്‍ലോഡ് ചെയ്യാനായി എടുത്ത വീഡിയോയാണെന്നും സൈഫുൾ പറഞ്ഞു. താൻ ആരെയും വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ല എന്നും വിനോദത്തിന് വേണ്ടി മാത്രമാണ് ഇത് ചെയ്തതെന്നും സൈഫുൾ കൂട്ടിച്ചേർത്തു.