home-loan-

അതിവേഗം കുതിച്ചുയരുന്ന പണപ്പെരുപ്പം തടയുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വർധിപ്പിച്ചതിന് പിന്നാലെ ബാങ്കുകൾ പലിശ നിരക്ക് വർദ്ധിപ്പിച്ചിരിക്കുകയാണ്. റിപ്പോ നിരക്ക് വർദ്ധനവിന് അനുസരിച്ച് വായ്പകളുടെ പലിശ നിരക്ക് വർദ്ധിപ്പിക്കുക മാത്രമേ ബാങ്കുകളുടെ മുന്നിൽ വഴിയുള്ളു. റിസർവ് ബാങ്ക് തീരുമാനം വന്നതിന് പിന്നാലെ രാജ്യത്തെ പ്രമുഖ ബാങ്കുകളായ

എച്ച്ഡിഎഫ്സി, ഐസിഐസിഐ, ബാങ്ക് ഓഫ് ബറോഡ, ആർബിഎൽ, ഫെഡറൽ ബാങ്ക് എന്നീ ബാങ്കുകൾ അവരുടെ ഭവനവായ്പ പലിശ വർദ്ധിപ്പിപ്പിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാക്കളിൽ ഒന്നായ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഏറ്റവും കുറഞ്ഞ ഭവനവായ്പ ഇപ്പോൾ 7.55 ശതമാനത്തിലാണ് ആരംഭിക്കുക. മാർച്ചിൽ ഇത് 6.7ശതമാനമായിരുന്നു. ഐസിഐസിഐയുടെ വായ്പാ നിരക്കുകൾ ഇപ്പോൾ 8.6 ശതമാനത്തിലും ആർബിഎൽ 8.55 ശതമാനത്തിലും ആരംഭിക്കുന്നത്. നിലവിലുള്ള ഫ്‌ളോട്ടിംഗ് ഹോം ലോണുകളുടെ ഇഎംഐകളും ഇതിനോടൊപ്പം വർദ്ധിക്കും.എന്നാൽ ബാങ്കുകൾ വായ്പ പലിശ നിരക്ക് വർദ്ധിപ്പിക്കുമ്പോൾ അതിൽ നിന്നുമുള്ള ആഘാതത്തിൽ നിന്നും രക്ഷപ്പെടാൻ ചില മാർഗങ്ങളുണ്ട്.

ഭവന വായ്പ ഇഎംഐകൾ എങ്ങനെ കുറയ്ക്കാം

ഭവന വായ്പയുടെ ഇ എം ഐ കുറയ്ക്കാൻ നിരവധി മാർഗങ്ങളാണുള്ളത്. ഇതിൽ പ്രധാനം ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് വായ്പ മാറ്റുക എന്നതാണ്. ഇത്തരത്തിൽ വായ്പ റീഫിനാൻസ് ചെയ്യുന്ന സംവിധാനം ഏറെ നാളായി നിലവിലുണ്ട്. ഇപ്പോൾ നൽകുന്ന പലിശ നിരക്കിനേക്കാളും കുറഞ്ഞ പലിശ ഓഫർ ചെയ്യുന്ന ബാങ്കിലേക്കാണ് ഇത്തരത്തിൽ ലോൺ റീഫിനാൻസ് ചെയ്യേണ്ടത്.

ദീർഘകാലത്തെ വായ്പ തിരിച്ചടവ് തിരഞ്ഞെടുക്കുന്നത് വഴിയും ഇ എം ഐ ഒരു ഭാരമായി തോന്നുകയില്ല. മിക്ക ബാങ്കുകളും 30 വർഷം വരെ കാലാവധിയുള്ള വായ്പകൾ വാഗ്ദ്ധാനം ചെയ്യുന്നത്, എന്നാൽ ഭൂരിഭാഗം ആളുകൾ 20 വർഷത്തെ വായ്പയാണ് ബാങ്കുകളിൽ നിന്നും തിരഞ്ഞെടുക്കുന്നത്. കൂടുതൽ പലിശ അടയ്‌ക്കേണ്ടി വരും എന്നതാണ് ഇതിന് കാരണം. എന്നാൽ വലിയ തുക ഇ എം ഐയായി നൽകേണ്ട എന്ന സൗകര്യമാണ് ദീർഘകാലാവധിയുളള വായ്പകൾ നൽകുന്നത്. അതേസമയം സാമ്പത്തിക ഭദ്രതയുള്ളവർ കൂടിയ ഇ എം ഐ ആണ് തിരഞ്ഞെടുക്കുക.