
ഹോളിവുഡ് താരം ജോക്വിൻ ഫീനിക്സ് കേന്ദ്ര കഥാപാത്രമായ ജോക്കറിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. സംവിധായകൻ ടോഡ് ഫിലിപ്സ് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചതാണിത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പങ്കുവച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. ടോഡ് ഫിലിപ്സും സ്കോട് സിൽവറും ചേർന്നാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥ. ആർതർ ഫ്‌ലെക് എന്ന ആന്റി ഹീറോ കഥാപാത്രത്തെയാണ് ജോക്കറിൽ ജോക്വിൻ ഫീനിക്സ് അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് ജോക്വിൻ ഫീനിക്സിന് മികച്ച നടനുള്ള ഓസ്‌കാർ പുരസ്കാരവും ലഭിച്ചിരുന്നു.