khelo-india

ഹരിയാനയിൽ നടക്കുന്ന അണ്ടർ എയ്റ്റീൻ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കേരളത്തിന്റെ ആദർശ് വി.കെ കളരിപ്പയറ്റിലെ ചുവടിനത്തിൽ വെള്ളി മെഡൽ നേടി. തിരുവനന്തപുരം അഗസ്ത്യം കളരിയിലെ അംഗമാണ് ആദർശ്. ഇതാദ്യമായാണ് കളരിപ്പയറ്റ് ഖേലോ ഇന്ത്യയിൽ മത്സര ഇനമാകുന്നത്.

കേരളത്തെ പ്രതിനിധീകരിച്ച് 84 അംഗ സംഘമാണ് ഖേലോ ഇന്ത്യയിൽ പങ്കെടുക്കുന്നത്. ഇന്ന് നടന്ന മത്സരങ്ങൾ ജി.ടി.സി.സി ചെയർപേഴ്സണും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടറുമായ അമർജ്യോതി ഉത്‌ഘാടനം ചെയ്തു. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ പൂന്തുറ സോമൻ, സായി എക്സിക്യൂട്ടീവ് ഡയറസ്ക്റ്റർ എം.എസ്‌ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

ഖേലോ ഇന്ത്യയുടെ ഭാഗമായി ഹരിയാനയിലെ താവു ദേവി ലാൽ സ്റ്റേഡിയത്തിൽ നടക്കുന്ന അണ്ടർ 19 യൂത്ത് ഗെയിംസിൽ 13 സംസ്ഥാനങ്ങളിൽ നിന്നായി 200ൽ അധികം കളരി അഭ്യാസികൾ പങ്കെടുക്കും. കഴിഞ്ഞ ദേശിയ മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കളരി അഭിയാസികളാണ് 10-11-12 തീയതികളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നത്.

khelo-india