
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com
2022 ജൂൺ 11 - 1197 ഇടവം 28 ശനിയാഴ്ച .
( പുലർച്ചെ 3 മണി 36 മിനിറ്റ് 12 സെക്കന്റ് വരെ ചിത്തിര ശേഷം ചോതി നക്ഷത്രം )
അശ്വതി: കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരസ്‌കാരങ്ങള്‍, കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും,
തൊഴില്‍ രംഗത്തുള്ള സ്തംഭനം മാറും, വ്യവഹാരങ്ങള്‍ അനുകൂലമാകും, ദുരിതത്തിന് പരിഹാരമുണ്ടാകും, അപ്രതീക്ഷിത ധനലാഭം.
ഭരണി: കലാരംഗത്ത് പുതിയ കൂടിച്ചേരലുകള്‍ ഉണ്ടാകും, സുഖാനുഭവങ്ങള്‍, ഇഷ്ട ഭക്ഷണ ലബ്ധി, മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, ഉദ്യോഗത്തില്‍ നേട്ടങ്ങൾ, ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും.
കാര്‍ത്തിക: സമ്മാന ലാഭം, താല്‍ക്കാലിക ജോലി സ്ഥിരമാകും, യാത്രാഗുണം, കൃഷിയില്‍ നിന്നും ധനലാഭം, ദാമ്പത്യം സുഖപ്രദം, ആരോഗ്യപരമായി കരുതല്‍ വേണം.
രോഹിണി: മുതിര്‍ന്നവരുടെ ഉപദേശം തേടി വേണം എന്തും ചെയ്യാൻ, സമാധാനവും സന്തോഷവും അനുഭവപ്പെടും, ഇന്റര്‍വ്യൂകളില്‍ ജയം, നല്ല സമയം, സ്ത്രീകൾക്ക് ആഭരണ-വസ്ത്രാദിലാഭം.
മകയിരം: സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിര്‍വാദങ്ങള്‍ ലഭിക്കും. ദേവാലയ ദര്‍ശനം അത്യാവശ്യം, ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ദാമ്പത്യ ജീവിതം സന്തോഷ പ്രദമായിരിക്കും.
തിരുവാതിര: ധന പ്രാപ്തി. തൊഴിലില്‍ മേന്മ, പേരും പെരുമയും ഉണ്ടാകും, ഉല്ലാസകരമായ അനുഭവങ്ങൾ, വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങും, സന്താനങ്ങളുടെ ആരോഗ്യ പരിപാലനം നടത്തും.
പുണര്‍തം: അകന്നു കഴിഞ്ഞവര്‍ അടുത്ത് വരും. മനസ്സില്‍ ഉദ്ദേശിച്ച സംഗതികള്‍ നേടിയെടുക്കും, ജനപ്രീതിയും അംഗീകാരവും, നഷ്ടപ്പെട്ടെന്നു കരുതിയവ തിരികെ ലഭിക്കും.
പൂയം: കര്‍മ്മ മേഖലയില്‍ നില നിന്നിരുന്ന അനിശ്ചതത്വം മാറും. വ്യാപാരികള്‍ക്ക് നല്ലസമയം, മറ്റുള്ളവർക്ക് ഉപദേശങ്ങൾ നല്‍കാന്‍ കഴിവുണ്ടാകും, യാത്ര മൂലം നേട്ടം, തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്യം.
ആയില്യം: നിയമപരമായി ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാം, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും, സ്ത്രീകള്‍ മൂലം ചിലര്‍ക്ക് പ്രയാസങ്ങള്‍ വന്നേക്കാം, കുടുംബങ്ങളിൽ അസ്വാരസ്യം ഉടലെടുക്കും, തൊഴിലുമായി ബന്ധപ്പെട്ട് പരാതികളുണ്ടാകും.
മകം: കാരണമില്ലാതെ മനസ് വ്യാകുലപ്പെടും, അനാവശ്യമായ കോപം നിമിത്തം ബന്ധുക്കൾ ശത്രുക്കള്‍ ആകും, ഔഷധസേവ നിര്‍ത്താന്‍ സാധിക്കും, പ്രതീക്ഷയ്ക്ക് അനുസരിച്ച് വരുമാനം കിട്ടില്ല, എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം.
പൂരം: സ്ത്രീകള്‍ക്ക് ജോലിക്കൂടുതലും അലച്ചിലും, അനാവശ്യ പണച്ചെലവും സമയ നഷ്ടവും, വ്യവഹാരങ്ങളിൽ പ്രയാസങ്ങള്‍ ഉണ്ടാകും, ഉദ്യോഗത്തിൽ തിരിച്ചടികൾ, പ്രണയ കാര്യങ്ങളില്‍ ദുഃഖം.
ഉത്രം: സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടാകും, തൊഴില്‍ മേന്മ, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും, ശത്രുക്കള്‍ വര്‍ദ്ധിക്കും, ആരോഗ്യ പരിപാലനത്തിന് ധനം ചിലവാകും, തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കും.
അത്തം: ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത, സംസാരവും പ്രവര്‍ത്തികളും സൂക്ഷിക്കുക, മറ്റുള്ളവരില്‍ നിന്നും ക്ലേശ കരമായ അനുഭവങ്ങള്‍ വരാം, പ്രശ്‌നങ്ങളിലും വാഗ്ദ്വാനങ്ങളിലും വഴിപ്പെടരുത്, പങ്കാളിയുമായി വാക്ക് തര്‍ക്കം ഉണ്ടാകാതെ നോക്കണം.
ചിത്തിര: കുടുംബത്തിന്‍റെയും ധനത്തിന്‍റെയും കാര്യങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചചെയ്യണം, അപ്രതീക്ഷിത ചെലവുകള്‍ നേരിടും, പ്രശ്‌നങ്ങളില്‍ ചാടാന്‍ സാദ്ധ്യതയുണ്ട്. പിതാവില്‍നിന്നോ പിതൃബന്ധുക്കളില്‍ നിന്നോ വിഷമാനുഭവങ്ങൾ ഉണ്ടാകും.
ചോതി : ആരോഗ്യകാര്യങ്ങളില്‍ ശരിക്കും ശ്രദ്ധയുണ്ടാകണം, എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തണം, സൽപ്പേര് സമ്പാദിക്കും, പ്രണയകാര്യങ്ങളില്‍ മുന്നേറ്റം, തൊഴിലിലും ബിസിനസിലും നേട്ടം.
വിശാഖം: ആത്മവിശ്വാസവും ഉത്സാഹവും വര്‍ദ്ധിക്കും, തേന്‍ പുരട്ടിയ വാഗ്ദാനങ്ങളില്‍ വീണുപോകരുത്, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങളും സാദ്ധ്യതകളും കാണുന്നുണ്ട്.
അനിഴം: ശത്രുക്കളെ പരാജയപ്പെടുത്തും, സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, നല്ല സമയം, വിദ്യാഗുണം, പുതിയ അറിവുകള്‍ സമ്പാദിക്കും, പങ്കാളിയുടെ ഭാഗത്തുനിന്നും സാമ്പത്തികമായ സഹായങ്ങള്‍ വസ്തുവകകള്‍ എന്നിവ വന്നു ചേരും.
കേട്ട: ശത്രുക്കളെ പരാജയപ്പെടുത്തും. സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, നല്ല സമയം, വിദ്യാഗുണം, പുതിയ അറിവുകള്‍ സമ്പാദിക്കും, മക്കളുടെ അകന്നു നിന്ന കല്യാണാലോചനകള്‍ വീണ്ടും സജീവമാകും.
മൂലം: ദുരിതങ്ങളില്‍ നിന്നുള്ള മോചനം, അപ്രതീക്ഷിതവും അനുകൂലവുമായ ചില സംഭവങ്ങള്‍ നടക്കും, പിണങ്ങി നിന്നിരുന്ന ദമ്പതികള്‍ യോജിപ്പിലാകും, കുടുംബ ജീവിത്തിലുള്ള സ്വരചേര്‍ച്ചയില്ലായ്മ മാറും.
പൂരാടം: ബന്ധുക്കളില്‍ നിന്നുള്ള സഹായ സഹകരണങ്ങൾ വര്‍ദ്ധിക്കും, രോഗാവസ്ഥയില്‍ നിന്നും മോചനം ലഭിക്കും, ഉദ്ദിഷ്ടകാര്യലാഭം, സ്വയം തൊഴിൽ അനുഷ്ഠിക്കുന്നവര്‍ക്ക് ഗുണകരമായ സമയം.
ഉത്രാടം: പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനകയറ്റം, ശത്രുക്കളുമായി ഒത്തു തീര്‍പ്പിലെത്തും, കുടുംബ ചെലവുകള്‍ അധികരിക്കും, സുഗന്ധദ്രവ്യങ്ങൾ അലങ്കാര വസ്തുക്കള്‍ എന്നിവ ലഭിക്കും.
തിരുവോണം: കുടുംബത്തില്‍ ശാന്തിയും സമാധാനവും, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയം, സാമ്പത്തിക തടസ്സം മാറും, കുടുംബാംഗങ്ങള്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും അംഗീകാരം.
അവിട്ടം: മാതാപിതാക്കള്‍ക്ക് ആരോഗ്യകാര്യത്തിൽ ആശ്വാസം ലഭിക്കും, ഉന്മേഷം വര്‍ദ്ധിക്കും, ബിസിനസിൽ അഭിവൃദ്ധിയുണ്ടാകും, അപ്രതീക്ഷിത യാത്രകള്‍ മൂലം ധനനേട്ടം.
ചതയം: പണം ചെലവഴിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തും, സഹപ്രവര്‍ത്തകരുമായി അകല്‍ച്ചയുണ്ടാകും, സഹപ്രവര്‍ത്തകരുമായി അകല്‍ച്ച ഉണ്ടാകും, വസ്തു സംബന്ധമായ തർക്കങ്ങൾ ഒത്തുതീർപ്പിലേക്ക് നീങ്ങും.
പൂരുരുട്ടാതി: ജോലിയില്‍ അലസത, വ്യാപാരികള്‍ക്ക് വിദേശ ബന്ധങ്ങൾ പ്രതികൂലമാകും, ഇഷ്ട ജനങ്ങളില്‍ നിന്നും വിപരീത ഫലം, സഹോദരഭാഗത്തു നിന്നും മനക്ലേശം.
ഉത്തൃട്ടാതി: ദേഹദുരിതത്തിനു സാദ്ധ്യത, ജലം - അഗ്‌നി ഇവ സൂക്ഷിക്കണം, കർമ്മരംഗത്ത് കൂടുതൽ കരുതല്‍ ആവശ്യം.
ബന്ധുജനങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നേക്കും.
രേവതി: പണം കടം കൊടുക്കരുത്, ലഹരി ഉപയോഗിക്കരുത്, അപഖ്യാതി കേള്‍ക്കാന്‍ ഇടവരും, മാതാവിനും പിതാവിനും രോഗങ്ങള്‍, യാത്രയില്‍ ദുരിതാനുഭവങ്ങൾ, വളരെ സൂക്ഷിച്ചില്ലെങ്കില്‍ അമിതമായ ധനചെലവ് ഉണ്ടാകും.