mm

പുതുമുഖം ആകാശ് സെന്നിനെ കേന്ദ്രകഥാപാത്രമാക്കി ഡോൺമാക്സ് സംവിധാനം ചെയ്യുന്ന അറ്റ് സിനിമയുടെ ടീസർ പുറത്തിറങ്ങി. ഇന്റർനെറ്റ് ലോകത്തെ ചതിക്കുഴികളും ഡാർക് വെബ് കേന്ദ്രീകരിച്ചുള്ള ക്രിമിനൽ നെറ്റ് വർക്കുകളും ചർച്ച ചെയ്യുന്ന ഹൈ ടെക്ക് ത്രില്ലറാണ് ചിത്രം.ഷാജു ശ്രീധർ, ശരൺജിത്, ബിബിൻ പെരുമ്പള്ളി, സുജിത് രാജ്, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മൺ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. കൊച്ചുറാണി പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. ഛായാഗ്രഹണം നിർവഹിക്കുന്നത് രവിചന്ദ്രൻ ആണ്. സംഗീത സംവിധാനംഇഷാൻ ദേവും എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവഹിക്കുന്നു. പ്രൊജക്ട് ഡിസൈൻ: ബാദുഷ എൻ. എം, പി ആർ ഒ: പി. ശിവപ്രസാദ്,