രാജ്യത്ത് നിന്ന് കരിങ്കടല്‍ വഴി ധാന്യകയറ്റുമതിയ്ക്ക് അവസരമൊരുക്കുമെന്ന റഷ്യയുടെ ഉറപ്പ് പാഴ്വാക്കാണെന്ന് കുറ്റപ്പെടുത്തി യുക്രെയിന്‍. ഭക്ഷ്യക്ഷാമവും വിലക്കയറ്റവും രൂക്ഷമായ പശ്ചാത്തലത്തില്‍ കയറ്റുമതിയ്ക്ക് സുരക്ഷിതപാത ഒരുക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ പറഞ്ഞിരുന്നു. അതേസമയം തുറമുഖങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന കുഴിബോംബുകള്‍ നീക്കം ചെയ്ത് കയറ്റുമതി ആരംഭിക്കാന്‍ അവസരമൊരുക്കേണ്ട ഉത്തരവാദിത്വം യുക്രെയിനാണെന്ന് റഷ്യന്‍ വദേശകാര്യ ന്ത്രി സെര്‍ജി ലവ്‌റോവ് പറഞ്ഞു.
