
വർക്കല: ലോക സമുദ്ര ദിനാഘോഷത്തിന്റെ ഭാഗമായി വർക്കല എസ്.എൻ കോളേജ് സുവോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ പാപനാശം കടൽപ്പുറത്ത് ബോധവത്കരണവും ശുചീകരണവും നടത്തി.
ഓഷ്യൻ സൊസൈറ്റി ഒഫ് ഇന്ത്യ, ഓഷ്യൻ സൊസൈറ്റി കൊച്ചിൻ ചാപ്റ്റർ, നാഷണൽ സെന്റർ ഫോർ കോസ്റ്റ് റിസർച്ച്, മിനിസ്ട്രി ഓഫ് എർത്ത് സയൻസസ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
രാജ്യ വ്യാപകമായി നടന്ന ബോധവത്കരണത്തിന്റെ ജില്ലാതല ഉദ്ഘാടനമാണ് വർക്കലയിൽ നടന്നത്. അഡ്വ. വി.ജോയി ഉദ്ഘാടനം ചെയ്തു.
വർക്കല ഗവ.എച്ച്.എസ്.എസ്, ശിവഗിരി എച്ച്.എസ്.എസ്, ശ്രീനാരായണ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളും വിദ്യാർത്ഥികളും അദ്ധ്യാപകരും ഹരിത കർമ്മ സേനാംഗങ്ങളും ടൂറിസം കർമ്മസേനാംഗങ്ങളും എൻ.സി.സി. കേഡറ്റുകളും പങ്കെടുത്തു.
വർക്കല നഗരസഭാദ്ധ്യക്ഷൻ കെ.എം.ലാജി അദ്ധ്യക്ഷനായിരുന്നു. എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.സി. പ്രീത, നാഷണൽ സെന്റർ ഫോർ എർത്ത് സയൻസസ് റിട്ട.ഡയറക്ടർ ഡോ.ബാബ, കോളേജ് ഐ.ക്യു.സി കോ ഓർഡിനേറ്ററും സെനറ്റ് മെമ്പറുമായ ഡോ.എസ്. സോജു, സുവോളജി വിഭാഗം മേധാവി ഡോ.ജെ.ലജി, ജില്ലാ കോ ഓർഡിനേറ്ററും സെനറ്റ് മെമ്പറുമായ ഡോ.ജി.എസ്.ബബിത എന്നിവർ സംസാരിച്ചു.